ഇനി മുതൽ രാജ്യത്തും വിദേശത്തും ബഹിരാകാശ വിദ്യാഭ്യാസം നടത്താം…! മുണ്ടക്കയം സ്വദേശികളുടെ ലേണോവ എഡ്യുകേഷൻ സർവീസ് എന്ന സ്ഥാപനത്തെ സ്പേസ് ട്യൂട്ടറായി അംഗീകരിച്ച് ഇസ്രോ

ഇനി മുതൽ രാജ്യത്തും വിദേശത്തും ബഹിരാകാശ വിദ്യാഭ്യാസം നടത്താം…! മുണ്ടക്കയം സ്വദേശികളുടെ ലേണോവ എഡ്യുകേഷൻ സർവീസ് എന്ന സ്ഥാപനത്തെ സ്പേസ് ട്യൂട്ടറായി അംഗീകരിച്ച് ഇസ്രോ

കൊച്ചി: രാജ്യത്തും വിദേശത്തും ബഹിരാകാശ വിദ്യാഭ്യാസം നടത്തുവാൻ ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഇസ്രോ മുണ്ടക്കയം സ്വദേശികളായ യുവ സംരംഭകരുടെ ലേണോവ എഡ്യുകേഷൻ സർവീസ് എന്ന സ്ഥാപനത്തെയും തിരഞ്ഞെടുത്തു.

കോട്ടയം മുണ്ടക്കയം സ്വദേശികളായ കേളിയംപറമ്പിൽ ജേകബ് ജോൺ, പോൾസൺ ജോൺ എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനത്തിനാണ് ഐഎസ്ആർഒ സ്പേസ് ട്യൂട്ടർ പദവി ലഭിച്ചത്. സാമ്പത്തിക ലക്ഷ്യങ്ങളില്ലാതെ ബഹിരാകാശ പദ്ധതികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായാണ് ഐഎസ്ആർഒ സ്പേസ് ട്യൂട്ടർ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

കുട്ടികൾക്കും ബഹിരാകാശ രംഗത്ത് പര്യവേക്ഷണം നടത്തുന്നവർക്കും ഒരു സുവർണാവസരം ആണ് ലഭിക്കുന്നത്. ചന്ദ്രനിൽ സ്ഥലം സ്വന്തമാക്കിയ( സർക്കാരിതര ഏജൻസിയായ ലൂണാർ റജിസ്റ്ററി ബോർഡിലൂടെയാണ് സ്ഥലം വാങ്ങിയത്, )വിദ്യാഭ്യാസ സ്ഥാപനമെന്ന കൗതുകവുമുണ്ട്. 6 മാസം മുൻപാണ്‌ ഇവർ ചന്ദ്രനിൽ Bay of Rainbows (Sinus Iridium) എന്ന പ്രദേശത്തു സ്ഥലം റജിസ്റ്റർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹിരാകാശത്തെ പറ്റി പഠിക്കുവാനുള്ള പോർടബിൾ പ്ലാനെറ്റോറിയം എന്ന ആശയമാണ് ഇവർ അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ തന്നെ ചുരുക്കം ആണ് ഇതിനുള്ള ലഭ്യത.

കേരളത്തിൽ കോഴിക്കോടും തിരുവനന്തപുരത്തും മാത്രമാണ് ഇതിനുള്ള അവസരം. പക്ഷെ അവിടെ വരെ കുട്ടികൾക്കു എത്തിച്ചേരുവാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ള സാഹചര്യത്തിൽ ആണ് പ്ലാനറ്റേറിയത്തെ പോര്‍ടബിൾ ആക്കി സ്കൂളുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തിക്കുന്നതിലൂടെയാണ് ഇവരുടെ നൂനത ആശയം പ്രാധാന്യം അർഹിക്കുന്നത്.