
പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ട ബലാത്സംഗക്കേസില്‍ ഏഴാം പ്രതി അറസ്റ്റില്‍. മഞ്ഞാടി സ്വദേശി ഷിന്‍റോ പി സണ്ണി (22) ആണ് ചങ്ങനാശേരിയില്‍ നിന്ന് പിടിയിലായത്. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേസില്‍ ഏഴാമത് ഒരാള്‍ കൂടി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.
ഗുണ്ടാ പിരിവ് നല്‍കാത്ത വിരോധത്തില്‍ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കി എന്നതാണ് പൊലീസ് കേസ്. ബലാത്സംഗത്തിന് സഹപ്രവർത്തയുടെ ഒത്താശ ഉണ്ടെന്ന് ആരോപണവും അതിജീവത വെളിപ്പെടുത്തിയിരുന്നു. സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കേസിലെ മുഖ്യപ്രതിയായ മരണ സുബിനും സംഘവും സ്പായില്‍ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് പൊലീസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുണ്ടാപിരിവ് നല്‍കാത്തതിലെ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഒന്നാംപ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് അന്വേഷണ സംഘം പറയുന്നത്.
സ്പായിലെ സഹപ്രവർത്തക ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്ന ആരോപണത്തില്‍ അന്വേഷണം തുടരുന്നുണ്ട്.
മരണ സുബിനടക്കം ആറ് പേരെയാണ് കേസില്‍ ആദ്യം പ്രതിചേർത്തത്. സിസിടിവി ദൃശ്യം കൂടുതല്‍ പരിശോധിച്ചതില്‍ നിന്നാണ് ഏഴാമത് ഒരു പ്രതികള്‍ ഉണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
ഫെബ്രുവരി ഒന്നാം തീയതിയാണ് തിരുവല്ല നഗരത്തോട് ചേർന്നുള്ള സ്പായില്‍ കാപ്പാ പ്രതി മരണ സുബിൻ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ കൂട്ടബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തത്.



