play-sharp-fill
പീരുമേട്ടിലെ ഉരുട്ടിക്കൊല : കുഴപ്പം കാണിച്ചത് താഴെ തട്ടിലുള്ളവർ ; എസ് പിയെ പിന്തുണച്ച് എം എം മണി

പീരുമേട്ടിലെ ഉരുട്ടിക്കൊല : കുഴപ്പം കാണിച്ചത് താഴെ തട്ടിലുള്ളവർ ; എസ് പിയെ പിന്തുണച്ച് എം എം മണി

സ്വന്തം ലേഖകൻ

കൊച്ചി: പീരുമേട് രാജ്കുമാറിൻറെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇടുക്കി എസ്പിക്ക് പിന്തുണയുമായി മന്ത്രി എം.എം.മണി വീണ്ടും രംഗത്ത്. കേസിൽ എസ്പിയെ പ്രതിപക്ഷം ഉന്നം വെക്കുകയാണ് . പ്രതിപക്ഷത്തിന് ഇഷ്ടമില്ലാത്തവരെ എല്ലാം കേസിൽ പ്രതിയാക്കാൻ കഴിയുമോ എന്നും മന്ത്രി ചോദിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതിപക്ഷം സംസാരിക്കുന്നത് പോലെ തനിക്ക് സംസാരിക്കാൻ കഴിയില്ല. കാരണം താൻ ചെന്നിത്തലയല്ല. എൻറെ അന്തസിലെ മറുപടി നൽകാൻ കഴിയൂ. ഇത്രയും വിഡ്ഢിത്തം പറയുന്ന പ്രതിപക്ഷ നേതാവിനെ താൻ കണ്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.