video
play-sharp-fill

പാലിനോട് അലര്‍ജിയുണ്ടോ….? ഉപയോഗിക്കാം പോഷകഗുണങ്ങളുള്ള സോയ പാല്‍; കാത്സ്യവും വിറ്റാമിനും നിറഞ്ഞ, ആന്റി ഓക്സിഡന്റുകളുടെ കലവറയായ സോയ പാല്‍ ഹൃദയാരോഗ്യത്തിനും ഫലപ്രദം

പാലിനോട് അലര്‍ജിയുണ്ടോ….? ഉപയോഗിക്കാം പോഷകഗുണങ്ങളുള്ള സോയ പാല്‍; കാത്സ്യവും വിറ്റാമിനും നിറഞ്ഞ, ആന്റി ഓക്സിഡന്റുകളുടെ കലവറയായ സോയ പാല്‍ ഹൃദയാരോഗ്യത്തിനും ഫലപ്രദം

Spread the love

സ്വന്തം ലേഖിക

കോട്ടയം: പാലുത്പന്നങ്ങള്‍ അലര്‍ജിയുള്ളവക്ക് പശുവിൻ പാലിന് പകരമായി ഉപയോഗിക്കാവുന്നതാണ് സോയ പാല്‍.

സോയ ബീൻസില്‍ നിന്നാണ് സോയ പാല്‍ ഉണ്ടാക്കുന്നത്. കാത്സ്യവും വിറ്റാമിനും നിറഞ്ഞ, ആന്റി ഓക്സിഡന്റുകളുടെയും ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും കലവറയായ സോയ പാല്‍ ഹൃദയത്തെയും സംരക്ഷിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെജിറ്റേറിയൻ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പശുവിൻ പാല്‍ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവര്‍ക്കും പാലിന്റെ സ്വാദ് ഇഷ്ടപ്പെടാത്തവര്‍ക്കും കാപ്പിയില്‍ ഉള്‍പ്പെടെ ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും നല്ല പാലാണിത്.

പല ബ്രാൻഡുകളില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്നത് കൂടാതെ സോയ ബീൻസില്‍ നിന്ന് വീട്ടിലും സോയ പാല്‍ ഉണ്ടാക്കാം.