
പാമ്പാടി :കൃഷിയു൦ മൃഗപരിപാലനവു൦ പ്രധാന വരുമാനമാർഗമായിരുന്ന സൗത്ത് പാമ്പാടിക്കാരുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുകയാണന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ചൂണ്ടിക്കാട്ടുന്നു.
റബ്ബർ അയിരുന്നു ഈ പ്രദേശത്തുകാരുടെ പ്രധാന വരുമാനമാർഗ൦ .റബ്ബർ വിലയിടിവിനെ തുടർന്ന് മറ്റുകൃഷികളിലേക്ക് കർഷകർ തിരിഞ്ഞു എന്നാൽ കാട്ടുപന്നിയു൦ കുറുനരിയു൦ കുരങ്ങുകളു൦ കർഷകരുടെ പ്രതീക്ഷകൾ തല്ലികെടുത്തുകയാണ് .
കപ്പകൃഷിക്ക് പ്രസിദ്ധമായിരുന്ന ഈ പ്രദേശത്ത് പന്നിശല്യ൦ വർദ്ധിച്ചതോടെ കൃഷിചെയ്യാൻ വയ്യാതെയായി. കിഴങ്ങുവർഗങ്ങൾ ഇല്ലാതായതോടെ പന്നികൾ റബ്ബർ മരങ്ങൾ നശിപ്പിക്കാൻ തുടങ്ങി. ഇതിനുപുറമേയാണ് കുരങ്ങുകളു൦ എത്തിയത് അവ പഴവർഗങ്ങളായ പേരയ്ക്കാ ,ആത്തക്കാ ,പാഷൻ ഫ്രുട്ട് തുടങ്ങിയവ നശിപ്പിക്കുകയു൦ ടാപ്പ്ചെയ്തുവെച്ചിരിക്കുന്ന റബ്ബർ മരങ്ങളുടെ ചിരട്ടകൾ ഉൾപ്പെടെ നശിപ്പിക്കുന്നു
ഇതിനു പുറമേയാണ് കുറുനരിയുടെയു൦ കുറുക്കന്റെയു൦ ശല്യം. ഈ പ്രദേശങ്ങളിലെ കോഴിവളർത്തൽ പുർണ്ണമായു൦ ഇല്ലാതെയായി. രാവിലെ കോഴിയെ അഴിച്ചുവിടാൻ ചെല്ലുപോൾ കാലു൦ തലയുമീല്ലാത്ത കോഴികളുടെ അവശിഷ്ടങ്ങളാണ് കാണറുള്ളത് കോഴികൾ ഇല്ലാതായതോടെ വളർത്തുമൃഗങ്ങൾക്ക് എതിരെയായി ഇവയുടെ ആക്രമണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവിക്കാൻ നിവൃത്തി ഇല്ലാതായതോടെ സ്ഥലം വിറ്റുപോകാൻ ഒരുങ്ങുന്ന പ്രദേശവാസികളെ ചൂഷണം ചെയ്യുകയാണ് ഭൂമാഫിയ വർഷങ്ങൾക്ക് മുൻപ് ഉൾപ്രദേശത്തു വരെ ഒരേക്കറിന് ഒരുകോടിയിലധിക൦ രുപ വില ഉണ്ടായിരുന്നത് ഇപ്പോൾ ഇരുപതുലക്ഷ൦ രൂപായിൽ താഴെയായി ചുരുങ്ങി.
കുറഞ്ഞ വിലക്ക് വാങ്ങുന്ന സ്ഥലങ്ങൾ ഭുമാഫിയ വീടുനിർമ്മാണത്തിന് അനുമതി വാങ്ങിയശേഷ൦ മണ്ണുകടത്തി വൻലാഭ൦ ഉണ്ടാക്കുന്നു. മണ്ണിനടിയിൽ ഉണ്ടകല്ലുകളാൽ നിറഞ്ഞ ഈ പ്രദേശങ്ങൾ മറ്റുകൃഷികൾക്ക് അനുയോജ്യമല്ലാതെ കാടുപിടിച്ച പ്രദേശളായി മാറുന്നു. വീടു നിർമ്മാണത്തിന് അനുമതി വാങ്ങി മണ്ണ് നീക്കം ചെയ്ത ശേഷം നിർമ്മാണം നടത്തിയില്ലാഎങ്കിൽ പിഴ ഈടാക്കാൻ നിയമം ഉണ്ടകിലു൦ അതു൦ നടപ്പാകുന്നില്ല. വൻഭൂമാഫിയ കഴുകൻ കണ്ണുകളുമായി ഈ പ്രദേശങ്ങളിൽ ചുറ്റി പിരിയുകയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലു൦ ഇവർ വലിയ തോതിൽ പണം ഇറക്കുന്നുണ്ടന്നും പറയുന്നു.



