കേരളീയ വേഷത്തില്‍ ഓണമാഘോഷിച്ച്‌ ദക്ഷിണേന്ത്യൻ നടിമാർ; ഒപ്പം മണിരത്‌നവും റഹ്‌മാനും, സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

Spread the love

ചെന്നൈയിൽ ഓണാഘോഷത്തിന് ഒത്തുകൂടി ദക്ഷിണേന്ത്യൻ താരങ്ങൾ. മലയാളികളുടെ എക്കാലത്തെയും ഇഷ്ടതാരങ്ങളായി മാറിയ ലിസി, ശോഭന, രേവതി, സുഹാസിനി, ഗീത, രാധിക ശരത്കുമാർ, ശരണ്യ, പൂർണിമ ഭാഗ്യരാജ് എന്നിവരോടൊപ്പം സംവിധായകൻ മണിരത്നം, നടൻ റഹ്മാൻ എന്നിവരും ഓണമാഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നടിമാരായ ഉമ, രമ്യ, നിർമാതാവ് സുജാത വിജയകുമാർ എന്നിവരടക്കം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ആഘോഷത്തിനെത്തിയത്. പരിപാടിക്ക് നേതൃത്വം നൽകിയത് ലിസിയും സുഹാസിനിയും ആയിരുന്നു. കേരളാ സാരിയിൽ അതിസുന്ദരികളായാണ് നടിമാർ പരിപാടിക്കെത്തിയത്. എല്ലാവരും സൗഹൃദം പങ്കിടുന്നതും പൂക്കളമൊരുക്കുന്നതും ഓണസദ്യകഴിക്കുന്നതും ചിത്രങ്ങളില്‍ കാണാം.

എല്ലാവർക്കും ഓണാശംസകള്‍ ആശംസിച്ചുകൊണ്ടാണ് ലിസി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ സുഹാസിനി, രാധിക, പൂർണിമ തുടങ്ങിയവരെല്ലാം ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നല്ല ഭക്ഷണത്തിനും സ്വീകരണത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് രാധിക ചിത്രങ്ങളടങ്ങിയ വീഡിയോ പങ്കുവെച്ചത്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമുള്ള ഓണസദ്യ, സന്തോഷം എന്ന് കുറിച്ച്‌ സുഹാസിനി ചിത്രങ്ങള്‍ പങ്കിട്ടു. ചിത്രങ്ങളില്‍ താരങ്ങളെ ഒത്തൊരുമിച്ച്‌ കണ്ട സിനിമാരംഗത്തുള്ളവരും ആരാധകരുമടക്കം നിരവധി പേരാണ് പോസ്റ്റുകള്‍ക്ക് പ്രതികരണങ്ങളുമായെത്തിയത്.