play-sharp-fill
മഴക്കാലത്ത് കഴിക്കാൻ പറ്റിയ ഏറ്റവും നല്ല സൂപ്പ് ; നടുവേദന, കാല്‍വേദന, മുട്ടുവേദന തുടങ്ങിയ അസ്വസ്ഥതകളില്‍ നിന്ന് പരിഹാരം ; രോഗപ്രതിരോധ ശേഷിക്ക് ഉത്തമമായ സൂപ്പ് തയ്യാറാക്കാം

മഴക്കാലത്ത് കഴിക്കാൻ പറ്റിയ ഏറ്റവും നല്ല സൂപ്പ് ; നടുവേദന, കാല്‍വേദന, മുട്ടുവേദന തുടങ്ങിയ അസ്വസ്ഥതകളില്‍ നിന്ന് പരിഹാരം ; രോഗപ്രതിരോധ ശേഷിക്ക് ഉത്തമമായ സൂപ്പ് തയ്യാറാക്കാം

സ്വന്തം ലേഖകൻ

മഴക്കാലത്ത് കഴിക്കാൻ പറ്റിയ ഏറ്റവും നല്ല ഭക്ഷണമാണ് മട്ടന്‍ സൂപ്പ്. കാരണം തണുപ്പ് കാലത്ത് ശരീരത്തിന്റെ ചൂട് നിലനിര്‍ത്താൻ സൂപ്പ് സഹായിക്കും. ഒരു നാടന്‍ ആരോഗ്യ ഭക്ഷണമാണ് മട്ടന്‍ സൂപ്പ്. പ്രോട്ടീന്‍, വിറ്റാമിന്‍ എ എന്നിവയുടെ കലവറകൂടിയാണ് ആട്ടിറച്ചി.


ഇന്‍ഫ്‌ളമേഷന്‍സ് കുറയ്‌ക്കാനും വൈറല്‍ ഇന്‍ഫക്ഷനുകള്‍ തടയാനും നല്ലതാണ് മട്ടന്‍ സൂപ്പ്. ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് മട്ടണ്‍ സൂപ്പ് സഹായിക്കുന്നു. ഇത് ശരീരഭാരം കുറക്കുന്നതിനും നടുവേദന, കാല്‍വേദന, മുട്ടുവേദന തുടങ്ങിയ അസ്വസ്ഥതകളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തഎല്ലിന് ആരോഗ്യവും കരുത്തും ക്ഷീണമകറ്റുന്നതിനും പേശിവേദനയെ കുറക്കുന്നതിനും എല്ലാം മ്ട്ടണ്‍ സൂപ്പ് ഉപയോഗിക്കാം. രോഗപ്രതിരോധ ശേഷിക്ക് ഉത്തമമായ മട്ടണ്‍സൂപ്പ് തയ്യാറാക്കിയാലോ.

ചേരുവകള്‍

മട്ടണ്‍-1 കപ്പ്
ചെറിയ ഉള്ളി- 10
ഇഞ്ചി-1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി- അല്ലി 10
മഞ്ഞള്‍പ്പൊടി-1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില-1 ടേബിള്‍ സ്പൂണ്‍
വെള്ളം-3 കപ്പ്
കുരുമുളകുപൊടി-12 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

മട്ടണ്‍ ചതച്ചെടുത്ത ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവയും മഞ്ഞള്‍പ്പൊടി, കറിവേപ്പില, വെള്ളം എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. നന്നായി വേവണം. പ്രഷര്‍ പോയശേഷം വെള്ളം അരക്കപ്പ് ആകുന്നതുവരെ ചെറുതീയില്‍ വറ്റിച്ചെടുക്കുക. അരിച്ചെടുത്ത സൂപ്പില്‍ ചെറിയ മട്ടണ്‍ കഷണങ്ങള്‍, കാരറ്റ് ക്യൂബ്, ബ്രെഡ് സ്റ്റിക്, മല്ലിയില, എന്നിവ ഇഷ്ടമുള്ളതുപോലെ ചേര്‍ക്കാം. ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ചൂടോടെ കഴിക്കാം.