play-sharp-fill
നിരത്തുകളിലെ അനാവശ്യ ഹോണടി : ബസ്- ഓട്ടോറിക്ഷാ ഡ്രൈവർമാരിൽ അറുപത് ശതമാനത്തിനും കേൾവിക്കുറവുണ്ടെന്ന് പഠനങ്ങൾ ; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

നിരത്തുകളിലെ അനാവശ്യ ഹോണടി : ബസ്- ഓട്ടോറിക്ഷാ ഡ്രൈവർമാരിൽ അറുപത് ശതമാനത്തിനും കേൾവിക്കുറവുണ്ടെന്ന് പഠനങ്ങൾ ; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : റോഡുകളിൽ അനാവശ്യമായി ഹോണടിച്ച് ശബ്ദശല്യം സൃഷ്ടിക്കുന്ന ഡ്രൈവ്രമാർ ഇന്ന് പതിവ് കാഴചയായി മാറിയിട്ടുണ്ട്. അനാവശ്യ ഹോണടി ബസ്-ഓട്ടോറിക്ഷാ ഡ്രൈവർമാരിൽ അറുപത് ശതമാനത്തിനും കേൾവിക്കുറവുണ്ടെന്ന് പഠനങ്ങൾ.

ഇത്തരക്കാർക്ക് എതിരെ കർശന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോർവാഹന വകുപ്പ്.
അനവാശ്യ ഹോണടി കാരണം കൂടുതൽ സമയവും നിരത്തിൽ ചെലവഴിക്കുന്ന ബസ് ഓട്ടോ ഡ്രൈവർമാരിൽ അറുപതു ശതമാനത്തിനും കേൾവിത്തകരാറുണ്ടെന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരത്തുകളിലെ ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് ഐ.എം.എ നടത്തിയ പഠനത്തിലെ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണ് മോട്ടോർവാഹനവകുപ്പിന്റെ മുന്നറിയിപ്പ്. ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോൺ ഉപയോഗം.

ഇത് ഒരു ശല്യത്തേക്കാൾ ഇത് ഗർഭസ്ഥ ശിശുക്കൾ മുതൽ മുതിർന്നവർക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ കാര്യം കൂടിയാണ് പ്രത്യേകിച്ച് എയർ ഹോണും ശബ്ദപരിധി പാലിക്കാത്തവയും എന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.

വികസിത രാജ്യങ്ങളിൽ, അടിയന്തിര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിന് ഒഴിച്ച് ഹോൺ മുഴക്കുന്നത് അപരിഷ്‌കൃതമായി കരുതുകയും മറ്റ് വാഹനത്തിലെ ഡ്രൈവർമാരെ ശാസിക്കുന്നതിന് തുല്യമായി കരുതുന്നു. എന്നാൽ ഇന്ത്യയിൽ ഇതിനു വിപരീതമായി ഭൂരിഭാഗവും ഇത് സ്വഭാവത്തിന്റെ ഭാഗമായി കൊണ്ടു നടക്കുക്കയാണെന്നും അധികൃതർ വ്യക്തമാക്കി.