മലപ്പുറത്ത് ഭൂമിക്കടിയില്‍ നിന്നും ഭയാനകമായ ശബ്ദം;ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി

മലപ്പുറത്ത് ഭൂമിക്കടിയില്‍ നിന്നും ഭയാനകമായ ശബ്ദം;ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി

 

മലപ്പുറം : ഭൂമിക്കടിയില്‍ നിന്നും ഭയാനകമായ ശബ്ദം കേട്ട് പരിഭ്രാന്തരായ ജനങ്ങള്‍ വീടുവിട്ടിറങ്ങി. കോട്ടക്കല്‍ മേഖലയില്‍ ആമപ്പാറ ചിനക്കല്‍, ചെങ്കുവെട്ടി, സ്വാഗതമാട് ,പാലത്തറ ,അമ്ബലവട്ടം, ക്ലാരി, കോഴിച്ചെന ,കൊഴൂര്‍ ,ചെറുശ്ശോല മേഖലകളിലാണ് സംഭവം.

ചൊവ്വാഴ്ച രാത്രി പത്തു മണിക്കും 10.05നുമാണ് മുരള്‍ച്ച പോലെ ശബ്ദം കേട്ടത്. രണ്ട് സമയങ്ങളിലായി ശബ്ദം ഉണ്ടായതോടെ പ്രദേശത്തുകാര്‍ ഭീതിയിലായി.

ഇതിന് പിന്നാലെയാണ് പത്തരക്ക് കൂടുതല്‍ കടുത്ത ശബ്ദം വീണ്ടും ഉണ്ടായത്. ഇടിമിന്നല്‍ ആണെന്നായിരുന്നു ആദ്യം നാട്ടുകാര്‍ കരുതിയത്. ചിലര്‍ക്ക് ശരീരത്തില്‍ തരിപ്പ് അനുഭവപ്പെട്ടതായും ചിലയിടങ്ങളില്‍ വീടുകള്‍ക്ക് വിള്ളല്‍ വന്നതായും പറയുന്നു. ഭൂമി കുലുക്കമാണെന്ന് കരുതി പലരും വീടിനു പുറത്ത് ഇറങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group