video
play-sharp-fill
കീരിത്തോട് സ്വദേശിനി സൗമ്യ ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; ഭര്‍ത്താവിനോട് വിഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെ ജനാലയിലൂടെ റോക്കറ്റ് വീട്ടിലേക്ക് പതിച്ചു; അവസാനമായി നാട്ടിലെത്തിയത് 2017ല്‍; നടുക്കം മാറാതെ ഭര്‍ത്താവും മകനും

സ്വന്തം ലേഖകന്‍

ഇടുക്കി: ഇസ്രായേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ്(30) കൊല്ലപ്പെട്ടു.

ഭര്‍ത്താവിനോട് വിഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് സൗമ്യ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ജനാലയിലൂടെ റോക്കറ്റ് വീട്ടിലേക്ക് പതിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ പത്തുവര്‍ഷമായി സൗമ്യ അഷ്‌കലോണില്‍ കെയര്‍ ഗീവറായി ജോലി ചെയ്യുകയായിരുന്നു. സുരക്ഷാ മുറിയിലേക്ക് ഓടി മാറാനുള്ള സമയം സൗമ്യക്കും ഒപ്പമുണ്ടായിരുന്ന പ്രായമായ ഇസ്രോയേല്‍ വനിതക്കും ലഭിച്ചില്ല. വീല്‍ചെയറിലായിരുന്ന വനിതയെ വര്‍ഷങ്ങളായി പരിചരിച്ചിരുന്നത് സൗമ്യയാണ്.

സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്. 2017 ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്.
മൃതദേഹം അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സൗമ്യയുടെ സുഹൃത്തുക്കളും മലയാളി നഴ്‌സുമാരും ആശുപത്രിയിലേക്ക് എത്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഇസ്രായേലിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔദ്യോഗിക വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.

Tags :