play-sharp-fill
സൗദിയിലേക്ക് മദ്യക്കടത്ത് ; കോട്ടയം ഈരാറ്റുപേട്ട  സ്വദേശിക്ക് 10.9 കോടി രൂപ പിഴ ;ശിക്ഷ വിധിച്ചത്  ദമാം ക്രിമിനല്‍ കോടതി

സൗദിയിലേക്ക് മദ്യക്കടത്ത് ; കോട്ടയം ഈരാറ്റുപേട്ട സ്വദേശിക്ക് 10.9 കോടി രൂപ പിഴ ;ശിക്ഷ വിധിച്ചത് ദമാം ക്രിമിനല്‍ കോടതി

സ്വന്തം ലേഖിക

കോട്ടയം :അനധികതമായി ബഹ്‌റൈനില്‍ നിന്നു സൗദിയിലേക്ക് മദ്യം കടത്തിയ കേസില്‍ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറിന് (26) ദമാം ക്രിമിനല്‍ കോടതി 10.9 കോടി രൂപ പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു.

കിങ് ഫഹദ് കോസ് വേയില്‍ കസ്റ്റംസ് പരിശോധനക്കിടെ ഷാഹുല്‍മുനീര്‍ ഓടിച്ച ട്രെയ്‌ലറില്‍ നിന്ന് നാലായിരം മദ്യകുപ്പികള്‍ കണ്ടെടുത്ത കേസിലാണ് വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടികൂടിയ മദ്യത്തിന്റെ വിലക്കനുസരിച്ചാണ് ഇത്തരം കേസുകളില്‍ പിഴ ചുമത്തുന്നത്. പിഴ അടച്ചില്ലെങ്കില്‍ പിഴക്ക് തുല്യമായ കാലയളവില്‍ ജയിലില്‍ കഴിയേണ്ടി വരുകയും സൗദി അറേബ്യയിലേക്ക് തിരിച്ചുവരാനും കഴിയില്ല.

അതേസമയം കേസില്‍ അപ്പീല്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കോടതി ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്. നാലു വര്‍ഷമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ശിക്ഷിക്കപ്പെട്ട മലയാളി യുവാവ്. പിഴയടച്ചാല്‍ കരിമ്പട്ടികയില്‍പെടുത്തി നാടുകടത്തും.

മദ്യകുപ്പികളാണ് ട്രെയ്‌ലറിലെന്ന് അറിയില്ലായിരുന്നുവെന്നാണ് ഷാഹുല്‍മുനീറിന്റെ വാദം. നിരപരാധിത്വം തെളിയിക്കാന്‍ അപ്പീല്‍ കോടതി ഒരു മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്.

പിടികൂടിയ മദ്യത്തിന്റെ വിലക്കനുസരിച്ചാണ് ഇത്തരം കേസുകളില്‍ പിഴ ചുമത്തുന്നത്. പിഴ അടച്ചില്ലെങ്കില്‍ പിഴക്ക് തുല്യമായ കാലയളവില്‍ ജയിലില്‍ കഴിയേണ്ടി വരുകയും സൗദി അറേബ്യയിലേക്ക് തിരിച്ചുവരാനും കഴിയില്ല.