video
play-sharp-fill
താരപുത്രിയും ടിക് ടോക് താരവുമായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി

താരപുത്രിയും ടിക് ടോക് താരവുമായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി

സ്വന്തം ലേഖകൻ

കൊച്ചി : താരപുത്രിയും ടിക് ടോക് താരവുമായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. അർജുൻ സോമശേഖർ ആണ് സൗഭാഗ്യയുടെ വരൻ. വ്യാഴാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ ഒൻപതിന് നടന്ന വിവാഹചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തമിഴ് ബ്രാഹ്മണ ആചാര പ്രകാരമായിരുന്നു വിവാഹം.

അന്തരിച്ച നടൻ രാജാറാമിന്റെയും നടിയും നർത്തകിയുമായ താരാകല്യാണിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ ടിക് ടോക് വീഡിയോകളിലൂടെയാണ് അർജുനും ശ്രദ്ധ നേടുന്നത്. ഇരുവരും രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്മനാഭസ്വാമി ക്ഷേത്രത്തിൽ വെച്ചുള്ള ഇരുവരടേയും ചിത്രം പങ്കുവെച്ച് കൊണ്ട് ഇവിടെയാണ് എല്ലാം തുടങ്ങിയതെന്ന് താരം കുറിച്ചതോടെയാണ് പ്രണയം പുറത്തറിയുന്നത്. ഇവരുടെ പ്രീവെഡ്ഡിങ് ഷൂട്ടും വിവാഹക്ഷണക്കത്തും ഇൻസ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം താരം പങ്കുവച്ചിരുന്നു