സൂര്യഗ്രഹണം തുടങ്ങി: ഗുരുവായൂർ ശബരിമല ക്ഷേത്രങ്ങൾ അടച്ചു; സൂര്യഗ്രഹണം ആസ്വദിച്ച് ആളുകൾ: കോട്ടയത്തും വിവിധ സ്ഥലങ്ങളിൽ സൂര്യഗ്രഹണം
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ സൂര്യഗ്രഹണം ആരംഭിച്ചു. വിവിധ സ്ഥലങ്ങളിൽ സൂര്യഗ്രഹണം ആരംഭിച്ചു. വിവിധ സ്ഥലങ്ങളിൽ സൂര്യഗ്രഹണം കാണാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. പ്രത്യേക ഗ്ലാസുകളും , ലെൻസുകളും ഇതിനായി വിതരണം ചെയ്തിട്ടുണ്ട്. സ്കുളുകളിൽ നിന്നും പ്രത്യേക കണ്ണടകളും വിതരണം ചെയ്തിട്ടുണ്ട്.
നൂറ്റാണ്ടിലെ ആകാശവിസ്മയമായ വലയ സൂര്യഗ്രഹണമാണ് ദൃശ്യമായി തുടങ്ങിയത്. രാവിലെ ഏകദേശം 8 മണിയ്ക്കാണ് സുര്യഗ്രഹണം ആരംഭിച്ചത്. 11 മണി വരെ സൂര്യഗ്രഹണം കാണാൻ സാധിക്കും. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ മുഴുവനായും കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, ചാലിയം മേഖലയൊഴികെയുള്ള പ്രദേശങ്ങളിലും മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ചിലയിടങ്ങളിലും വലയസൂര്യഗ്രഹണമായും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായും കാണാന്‍ കഴിയും. കേരളത്തില്‍ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87 – 93 ശതമാനം മറയും. ഭാരതത്തില്‍ ആദ്യം ദൃശ്യമായത് കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രഹണ സമയത്ത് സൂര്യനില്‍ നിന്നും വരുന്ന കിരണങ്ങള്‍ക്ക് സാധാരണയിലും ഇരട്ടി ശക്തിയായിരിക്കും ഉണ്ടാവുക.
കൂടാതെ മനുഷ്യ ശരീരത്തിന് ഭീഷണിയായ സൂക്ഷ്മ രശ്മികളുടെ അളവും പതിവിലും കൂടുതലായിരിക്കും. ഈ കാരണം കൊണ്ടാണ് ഗ്രഹണം കഴിഞ്ഞ് കുളിച്ചതിനു ശേഷം മാത്രം ഭക്ഷണം കഴിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ഗ്രഹണ സമയത്ത് ക്ഷേത്രങ്ങള്‍ തുറക്കാത്തതിനു കാരണവും ഇതാണ്.
ശ്രീകോവിലിലെ പ്രതിഷ്ഠാ ചൈതന്യം ഇല്ലാതാക്കുന്നതിനു വരെ ശക്തിയുള്ളവയാണ് ആ സമയത്തെ സൂര്യ രശ്മികള്‍ എന്ന് വിദഗ്ധര്‍ പറയുന്നു. ഗ്രഹണം കഴിഞ്ഞ് അടിച്ചു തളിയും പുണ്യാഹ ശുദ്ധിയും വരുത്തിയ ശേഷം മാത്രമാണ് ക്ഷേത്രങ്ങള്‍ ദര്‍ശനത്തിനായി തുറക്കുക.ഗ്രഹണ സമയത്ത് പാകം ചെയ്യുന്ന ആഹാരം വിഷമയമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. സൂര്യനില്‍ നിന്നുള്ള ഇരട്ടിയിലധികം അപകടകരമായ രശ്മികള്‍ ഭക്ഷത്തെ വിഷമയമാക്കുമെന്നാണ് ശാസ്ത്രവും ജ്യോതിഷവും പറയുന്നത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായം ചെന്നവര്‍ എന്നിവര്‍ ഈ സമയം വളരെയധികം സൂക്ഷിക്കണം. നേരിട്ട് സൂര്യരശ്മികള്‍ ശരീരത്തില്‍ പതിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണമെന്നും വിദഗ്ധര്‍ പറയുന്നു.
ഗുരുവായൂര്‍ ക്ഷേത്രം രാവിലെ മൂന്നര മണിക്കൂര്‍ അടച്ചിട്ടു. വലയ സൂര്യഗ്രഹണം ആയതിനാല്‍ ശീവേലിയും പന്തീരടി പൂജയും നേരത്തെ കഴിച്ച് രാവിലെ എട്ടിനാണ് നട അടയ്ക്കുന്നത്. ഗ്രഹണം കഴിഞ്ഞ് 11.30ന് മാത്രമേ നട തുറക്കുകയുള്ളു. പ്രഭാത ഭക്ഷണം രാവിലെ 7.45 വരെ മാത്രമെ വിതരണം ചെയ്യൂ. ഉച്ചയ്ക്ക് പ്രസാദ ഊട്ടില്ല. തൃമധുരം, പാല്‍പായസം വഴിപാടുകള്‍ വ്യാഴാഴ്ച ശീട്ടാക്കില്ല.
സൂര്യഗ്രഹണം പ്രമാണിച്ച് ശബരിമല നടയും നാലുമണിക്കൂര്‍ അടച്ചിടും. രാവിലെ 7.30 മുതല്‍ 11.30 വരെയാണ് ശബരിമല നട അടച്ചിടുക. ഗ്രഹണം കഴിഞ്ഞ് 11.30ന് ക്ഷേത്രനട തുറക്കും. പുണ്യാഹവും കലശാഭിഷേകവും നടക്കും. തുടര്‍ന്ന് 1 മണിക്കൂര്‍ സമയം നെയ്യഭിഷേകം ഉണ്ടായിരിക്കും.
ഉച്ചപൂജയ്ക്ക് ശേഷം നട അടയ്ക്കും. വൈകിട്ട് 5 മണിക്ക് നട തുറക്കും. 6 മണിയോടെ തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ ആചാരപൂര്‍വ്വമുള്ള സ്വീകരണം നല്‍കും. തുടര്‍ന്ന് തങ്ക അങ്കിപ്പെട്ടി ശ്രീകോവിലിലേക്ക് ക്ഷേത്രതന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും.