
ഫിലാഡെല്‍ഫിയ: ലീഗ്സ് കപ്പ് ഫൈനലിന് പിന്നാലെ നടന്ന കയ്യാങ്കളിക്കിടെ സിയാറ്റില്‍ സൗണ്ടേഴ്സിന്റെ പരിശീലക സംഘത്തില്‍ ഒരാളുടെ മുഖത്ത് തുപ്പിയ സംഭവത്തില്‍ പരസ്യമായി മാപ്പു ചോദിച്ച് ഇന്റർ മയാമി താരം ലൂയിസ് സുവാരസ്.
സെപ്റ്റംബർ ഒന്നിന് നടന്ന ഇന്റർ മയാമി – സിയാറ്റില്‍ സൗണ്ടേഴ്സ് ഫൈനലിനു പിന്നാലെയായിരുന്നു അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ലയണല്‍ മെസ്സിയടക്കമുള്ള സൂപ്പർ താരങ്ങള്‍ അണിനിരന്ന മയാമിയെ കലാശപ്പോരില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകർത്താണ് സിയാറ്റില്‍ കിരീടം നേടിയത്.
ഇതിനു പിന്നാലെയാണ് ഇരു ടീമിലെയും താരങ്ങള്‍ മൈതാനത്ത് കയ്യാങ്കളിയിലേർപ്പെടുന്നതും സുവാരസ്, സിയാറ്റില്‍ സൗണ്ടേഴ്സിന്റെ പരിശീലക സംഘത്തില്‍ ഒരാളുടെ മുഖത്ത് തുപ്പുകയും ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒടുവില്‍ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച ദീർഘ കുറിപ്പിലാണ് തന്റെ പെരുമാറ്റത്തില്‍ സുവാരസ് മാപ്പു പറഞ്ഞത്. ‘ഒന്നാമതായി, ലീഗ് കപ്പ് വിജയത്തിന് സിയാറ്റില്‍ സൗണ്ടേഴ്സിനെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അതിലും പ്രധാനമായി, കളിയുടെ അവസാനം എന്റെ പെരുമാറ്റത്തില്‍ ഞാൻ ക്ഷമ ചോദിക്കുന്നു.’ – സുവാരസ് കുറിച്ചു.