play-sharp-fill
സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ കോ​ളേ​ജു​ക​ളി​ലെ ഗ​സ്റ്റ്​ അ​ധ്യാ​പ​ക​ർ​ക്ക് ശ​മ്പ​ളം ല​ഭി​ക്കു​ന്നെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ എ​സ്.​ഒ.​പി പുറത്തിറക്കി കോ​ളേ​ജ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്; ഗസ്റ്റ്​ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന്​ പ​രി​ഗ​ണി​ക്കാ​ൻ ഒ​റ്റ​ത്ത​വ​ണ ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​നും നടപ്പാക്കി

സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ കോ​ളേ​ജു​ക​ളി​ലെ ഗ​സ്റ്റ്​ അ​ധ്യാ​പ​ക​ർ​ക്ക് ശ​മ്പ​ളം ല​ഭി​ക്കു​ന്നെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ എ​സ്.​ഒ.​പി പുറത്തിറക്കി കോ​ളേ​ജ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്; ഗസ്റ്റ്​ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന്​ പ​രി​ഗ​ണി​ക്കാ​ൻ ഒ​റ്റ​ത്ത​വ​ണ ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​നും നടപ്പാക്കി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ലെ ഗ​സ്റ്റ്​ അ​ധ്യാ​പ​ക​ർ​ക്ക്​ എ​ല്ലാ​മാ​സ​വും ശ​മ്പ​ളം ല​ഭി​ക്കു​ന്നെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ സ്​​​റ്റാ​​​ൻ​ഡേ​ഡ്​ ഓ​പ​റേ​റ്റി​ങ്​ പ്രൊ​സീ​ജി​യ​ർ (എ​സ്.​ഒ.​പി) പു​റ​ത്തി​റ​ക്കി കോ​ളേ​ജ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്.

ഇ​തു​സം​ബ​ന്ധി​ച്ച്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൻറെ തു​ട​ർ​ന​ട​പ​ടി​യാ​യാ​ണ്​ എ​സ്.​ഒ.​പി പു​റ​ത്തി​റ​ക്കി​യ​ത്. സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ൽ ഗെ​സ്റ്റ്​ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന്​ പ​രി​ഗ​ണി​ക്കാ​ൻ കോ​ളേജ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഒ​റ്റ​ത്ത​വ​ണ ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ നി​ബ​ന്ധ​ന​യും കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്.

ഇ​ത്ത​രം ഉ​ദ്യോ​ഗാ​ർത്ഥിക​ൾ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​/ ന​മ്പ​ർ നേ​ടി​യി​രി​ക്ക​ണം. കോ​ളേജ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൻറെ www.collegiateedu.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ലി​ങ്ക്​ ചെ​യ്ത പോ​ർ​ട്ട​ൽ വ​ഴി​യാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​​ട്രേ​ഷ​ന്​ ശേ​ഷം നേ​ടു​ന്ന അ​ധി​ക​യോ​ഗ്യ​ത​ക​ൾ മാ​ത്രം പി​ന്നീ​ട്​ കൂ​ട്ടി ചേ​ർ​ത്താ​ൽ മ​തി​യാ​കും. ര​ജി​സ്​​ട്രേ​ഷ​ന്​ ശേ​ഷം അ​ഞ്ച്​ മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ടേ​റ​റ്റു​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ ഹാ​ജ​രാ​യി ഉ​ദ്യോ​ഗാ​ർ​ത്ഥിക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്ക​ണം.

പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്​ ഗസ്റ്റ്​ അ​ധ്യാ​പ​ക ര​ജി​സ്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കും. ര​ജി​സ്​​ട്രേ​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ൽ ഗ​സ്റ്റ്​ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കാം.

എ​സ്.​ഒ.​പി​​യി​ലെ മ​റ്റു​ പ്ര​ധാ​ന നി​ബ​ന്ധ​ന​ക​ൾ:-

  • ഓ​രോ അ​ധ്യ​യ​ന വ​ർ​ഷ​വും ന​ട​ത്തേ​ണ്ട​താ​യ നി​യ​മ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ഏ​പ്രി​ൽ 30ന് ​മു​മ്പാ​യി ത​യാ​റാ​ക്ക​ണം.

 

  • ഒ​ഴി​വു​ക​ൾ മൂ​ന്നി​ൽ കു​റ​യാ​ത്ത പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കി വാ​ക്-​ഇ​ൻ ഇ​ൻറ​ർ​വ്യൂ ന​ട​ത്ത​ണം.

 

  • സ​ർ​ക്കാ​ർ കോ​ള​ജി​ലെ സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി​യി​ൽ പ്രി​ൻ​സി​പ്പ​ൽ/ ​പ്രി​ൻ​സി​പ്പ​ൽ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന മു​തി​ർ​ന്ന അ​ധ്യാ​പ​ക​ൻ അ​ധ്യ​ക്ഷ​നാ​യും വ​കു​പ്പു​ ത​ല​വ​ൻ, ര​ണ്ടു വി​ഷ​യ വി​ദ​ഗ്​​ധ​ർ (ഒ​രാ​ൾ കോ​ള​ജി​ന്​ പു​റ​ത്തു​ള്ള​യാ​ൾ) ഉ​ണ്ടാ​യി​രി​ക്ക​ണം.

 

  • എ​യ്​​ഡ​ഡ്​ കോ​ള​ജി​ൽ മാ​നേ​ജ​ർ/ മാ​നേ​ജ​റു​ടെ പ്ര​തി​നി​ധി ചെ​യ​ർ​മാ​നാ​യ ക​മ്മി​റ്റി​യി​ൽ പ്രി​ൻ​സി​പ്പ​ൽ, വ​കു​പ്പു മേ​ധാ​വി, ര​ണ്ടു​ വി​ഷ​യ വി​ദ​ഗ്​​ധ​ർ എ​ന്നി​വ​ർ (ഒ​രാ​ൾ കോ​ള​ജി​ന്​ പു​റ​ത്തു​നി​ന്ന്) അം​ഗ​ങ്ങ​ളാ​യി​രി​ക്കും.

 

  • നെ​റ്റ്​/​പി​എ​ച്ച്.​ഡി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർത്ഥിക​ളു​ടെ അ​ഭാ​വ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പി.​ജി ബി​രു​ദം നേ​ടി​യ​വ​രെ​യും പ​രി​ഗ​ണി​ക്കാം.

 

  • റാ​ങ്ക്​ പ​ട്ടി​ക മെ​യി​ൻ ലി​സ്റ്റ്, സ​പ്ലി​മെ​ൻറ​റി ലി​സ്റ്റ്​ എ​ന്ന രീ​തി​യി​ൽ ത​യാ​റാ​ക്ക​ണം. യു.​ജി.​സി യോ​ഗ്യ​ത​യു​ള്ള​വ​രെ മെ​യി​ൻ ലി​സ്റ്റി​ലും അ​ല്ലാ​ത്ത​വ​രെ സ​പ്ലി​മെ​ൻറ​റി ലി​സ്റ്റി​ലു​മാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത്.

 

  • ഗസ്റ്റ്​ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന്​ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളി​ൽ​നി​ന്ന്​ അ​പേ​ക്ഷ ഫീ​സ്​ ഈ​ടാ​ക്കാ​ൻ പാ​ടി​ല്ല.

 

  • എ​യ്​​ഡ​ഡ്​ കോ​ളേ​ജു​ക​ളി​ൽ നി​യ​മ​നം ന​ൽ​കി 15 ദി​വ​സ​ത്തി​ന​കം രേ​ഖ​ക​ൾ സ​ഹി​തം മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്ക​ണം.

 

  • ഗ​വ.​കോ​ളേ​ജി​ൽ നി​യ​മി​ക്കു​ന്ന ഗെ​സ്റ്റ്​ അ​ധ്യാ​പ​ക​ർ​ക്ക് പ്ര​​ത്യേ​ക അം​ഗീ​കാ​രം ആ​വ​ശ്യ​മി​ല്ല.

 

  • ഗെ​സ്റ്റ്​ അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച്​ അം​ഗീ​കാ​ര​മാ​യാ​ൽ മൂ​ന്നു​ ദി​വ​സ​ത്തി​നു​ള്ളി​ൽ സ്പാ​ർ​ക്കി​ൽ ഐ​ഡി ക്രി​യേ​റ്റ്​ ചെ​യ്യ​ണം.

 

  • ഗ​സ്റ്റ്​ അ​ധ്യാ​പ​ക നി​യ​മ​നം സ്പാ​ർ​ക്കി​ൽ അം​ഗീ​ക​രി​ച്ചാ​ൽ 15 ദി​വ​സ​ത്തി​ന​കം ശ​മ്പ​ള​ബി​ൽ ത​യാ​റാ​ക്കി ന​ൽ​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കാ​ണ്.

 

  • നി​യ​മ​നം ല​ഭി​ച്ച മാ​സ​ത്തെ ശ​മ്പ​ളം അ​തേ​മാ​സം അ​വ​സാ​ന തീ​യ​തി​ക്കു​ള്ളി​ലോ തൊ​ട്ട​ടു​ത്ത മാ​സ​ത്തി​ലോ മാ​റാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. തു​ട​ർ​ന്ന്​ ഓ​രോ ​ മാ​സ​ത്തെ​യും ശ​മ്പ​ള ബി​ൽ അ​ത​ത്​ മാ​സ അ​വ​സാ​ന തീ​യ​തി​യി​ൽ​ത​ന്നെ ത​യാ​റാ​ക്കി ന​ൽ​ക​ണം.

 

  • എ​യ്​​ഡ​ഡ്​ ഗെ​സ്റ്റ്​ അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ള ബി​ല്ലു​ക​ൾ തൊ​ട്ട​ടു​ന്ന മാ​സം അ​ഞ്ചാ​മ​ത്തെ പ്ര​വൃ​ത്തി​ദി​വ​സ​ത്തി​ന്​ മു​മ്പാ​യി മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​ൽ ന​ൽ​ക​ണം.

 

  • ഗ​വ. കോ​ളേജു​ക​ളി​ലെ ഗെ​സ്റ്റ്​ അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ള​ബി​ല്ലു​ക​ൾ തൊ​ട്ട​ടു​ത്ത മാ​സം അ​ഞ്ചാ​മ​ത്തെ പ്ര​വൃ​ത്തി​ദി​വ​സ​ത്തി​നു​ മു​മ്പ്​ ട്ര​ഷ​റി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

 

  • ഗസ്റ്റ്​ അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ളം മാ​റി ന​ൽ​കു​ന്ന​തി​ൽ കോ​ള​ജി​ൻറെ ഭാ​ഗ​ത്ത്​ വീ​ഴ്​​ച​യു​ണ്ടാ​യാ​ൽ പ്രി​ൻ​സി​പ്പ​ലും വ​കു​പ്പു​ മേ​ധാ​വി​യും ഓ​ഫി​സ്​ സൂ​പ്ര​ണ്ടും സെ​ക്​​ഷ​ൻ ക്ല​ർ​ക്കും തു​ല്യ​ഉ​ത്ത​ര​വാ​ദി​ക​ളാ​കും.

 

  • സ്ഥി​രം​അ​ധ്യാ​പ​ക​രു​ശ​ട ശ​മ്പ​ള ബി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്​ മു​മ്പ്​ ഗെ​സ്റ്റ്​ അ​ധ്യാ​പ​ക​രു​ടെ മു​ൻ മാ​സ​ത്തെ ശ​മ്പ​ളം ന​ൽ​കി​യെ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ ഉ​റ​പ്പാ​ക്ക​ണം.

 

  • സ്ഥി​രം​അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​മ്പോ​ൾ അ​വ​സാ​നം നി​യ​മി​ക്ക​പ്പെ​ട്ട ഗെ​സ്റ്റ്​ അ​ധ്യാ​പ​ക​നെ​യാ​ണ്​ നീ​ക്കേ​ണ്ട​ത്​.