
കാക്കനാട്: ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം സൂത്യവാക്യത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. രസിപ്പിച്ച് തുടങ്ങിയ ചിത്രം അവസാനം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് അവസാനിച്ചിരിക്കുന്നത്. ത്രില്ലർ ജോണറിലുള്ളതാകും സൂത്രവാക്യമെന്നും ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. ചിത്രം ജൂലൈ 11ന് തിയറ്ററുകളിൽ എത്തും.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ സൂത്രവാക്യം റിലീസ് ചെയ്യും. യൂജിൻ ജോസ് ചിറമേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ പൂർത്തിയായിരുന്നു. ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകാന്ത് കണ്ട്റഗുല ആണ്. ശ്രീമതി കണ്ട്റഗുല ലാവണ്യ റാണി അവതരിപ്പിക്കുന്ന ‘സൂത്രവാക്യ’ത്തിൽ ഷൈൻ ടോം ചാക്കോയ്ക്കും വിൻസിക്കും ഒപ്പം ദീപക് പറമ്പേലും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീകാന്ത് കണ്ട്റഗുല, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ കഥ റെജിൻ എസ് ബാബുവിന്റെതാണ്. ഈ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ യൂജിൻ തന്നെയാണ്. ശ്രീറാം ചന്ദ്രശേഖരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് നിതീഷ് കെടിആർ ആണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് ജീൻ പി ജോൺസൺ ആണ് ഈണം പകർന്നിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ – അപ്പുണ്ണി സാജൻ, മേക്കപ്പ് – റോണി വെള്ളത്തൂവൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഗിരീഷ് റെഡ്ഢി, മാർക്കറ്റിങ് & PRO – അക്ഷയ് പ്രകാശ്, അഖിൽ വിഷ്ണു വി. എസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group