play-sharp-fill
അവള്‍ എന്താണോ പറഞ്ഞത് അതിനോട് ഞാനും പൂര്‍ണ്ണമായി ഐക്യദാര്‍ഢ്യപ്പെടുന്നു…! മതത്തേക്കാള്‍  മനുഷ്യത്വമാണ് വലുത്, അതാണ് ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതും : ജ്യോതികയെ പിന്തുണച്ച് സൂര്യയും രംഗത്ത്

അവള്‍ എന്താണോ പറഞ്ഞത് അതിനോട് ഞാനും പൂര്‍ണ്ണമായി ഐക്യദാര്‍ഢ്യപ്പെടുന്നു…! മതത്തേക്കാള്‍  മനുഷ്യത്വമാണ് വലുത്, അതാണ് ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതും : ജ്യോതികയെ പിന്തുണച്ച് സൂര്യയും രംഗത്ത്

സ്വന്തം ലേഖകന്‍

കൊച്ചി : ക്ഷേത്രങ്ങള്‍ പരിപാലിക്കപ്പെടുന്നതിലെ ശ്രദ്ധ തമിഴ്നാട്ടില്‍ ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കും നല്‍കാന്‍ സര്‍ക്കാരും ജനങ്ങളും ശ്രദ്ധിക്കണമെന്ന ജ്യോതികയുടെ അഭിപ്രായ പ്രകടനം കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പലരും ജ്യോതികയെ വിമര്‍ശിച്ചും രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ ജ്യോതിക നേരിടുന്ന ഈ വിവാദങ്ങളില്‍ വിശദീകരണവുമായി ഭര്‍ത്താവും നടനുമായ സൂര്യ രംഗത്ത് എത്തിയിരിക്കുകയാണ്. ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണ് എന്ന വിവാദ പ്രസംഗത്തില്‍ ജ്യോതികയെ പിന്തുണച്ചാണ് സൂര്യയും രംഗത്ത് വന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതു പോലെ ആശുപത്രികളും സ്‌കൂളുകളും പരിപാലിക്കണമെന്ന് ജ്യോതിക പറഞ്ഞത് പലരെയും അസ്വസ്ഥരാക്കി. മതമല്ല, മനുഷ്യത്വമാണ് പ്രധാനം. സ്‌കൂളുകളെയും ആശുപത്രികളെയും ക്ഷേത്രങ്ങളായി കാണണമെന്നാണ് ജ്യോതിക ഉദ്ദേശിച്ചത്.

എന്നാല്‍, ചിലര്‍ അതിനെ ദുഷ്ടലാക്കോടെ സമീപിച്ചു. വിവേകാനന്ദനെ പോലെയുള്ള ഒട്ടേറെ തത്ത്വചിന്തകര്‍ പറഞ്ഞിട്ടുള്ള ചിന്തയാണത്.

എല്ലാ മതങ്ങളും സ്‌കൂളുകളെയും ആശുപത്രികളെയും ദൈവത്തിന്റെ ഇടമായാണ് കരുതുന്നത്. മനുഷ്യത്വമാണ് മതത്തെക്കാള്‍ പ്രധാനം. അതാണ് നമുക്ക് പൂര്‍വികര്‍ പറഞ്ഞുതന്നിട്ടുള്ളത്. നമ്മുടെ മക്കള്‍ക്ക് നാം കൈമാറേണ്ടത് അതുതന്നെയാണെന്നും സൂര്യ പറഞ്ഞു.

ആ പ്രസംഗത്തില്‍ അവള്‍ എന്താണോ പറഞ്ഞത് അതിനോട് എന്റെ കുടുംബം പൂര്‍ണമായും ഐദ്യദാര്‍ഢ്യപ്പെടുന്നു. മതത്തേക്കാള്‍ വലുതാണ് മനുഷ്യത്വമെന്നാണ് ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. മനുഷ്യത്വം എന്നത് എല്ലാ മതങ്ങള്‍ക്കും അതീതമാണ്.

ഇത് പഠിപ്പിച്ച് വേണം വരും തലമുറയെ നമ്മള്‍ വളര്‍ത്താന്‍. ജ്യോതികക്കെതിരെ വിമര്‍ശനവും വിദ്വേഷവും ഉയര്‍ന്നപ്പോള്‍ ഈ കൊറോണ കാലത്തും ഞങ്ങള്‍ക്കൊപ്പം നിന്ന സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും നന്ദി. മാധ്യമങ്ങളും ശരിയായ രീതിയിലാണ് വിഷയം കൈകാര്യം ചെയ്തത്. അവര്‍ക്കും നന്ദി

വിവാദങ്ങള്‍ക്ക് മറുപടിയായി സൂര്യ ട്വിറ്ററിലൂടെയാണ് തന്റെ പ്രതികരണം അറിയിച്ചത്. ഒറ്റയ്ക്കു നില്‍ക്കാന്‍ ഒരു വൃക്ഷം ആഗ്രഹിച്ചാല്‍പ്പോലും കാറ്റ് അതിന് അനുവദിക്കില്ലെന്ന് പറഞ്ഞു കൊണ്ടാണ് സൂര്യ വിഷയത്തിലേക്കു കടക്കുന്നത്.

ജനത്തെ സേവിക്കുക എന്നത് ദൈവത്തെ സേവിക്കുന്നതുപോലെയാണ് എന്നത്. നമ്മുടെ സമൂഹം ഒരുപാടുകാലം ഒപ്പം കൊണ്ടു നടന്നിരുന്ന ഒരു ചിന്തയാണിത്. തിരുമൂലരെപ്പോലുള്ളവരും ഇതിനെ പിന്‍പറ്റിയിരുന്നു. ആ ലിഖിതങ്ങളൊന്നും വായിക്കുകയോ മനസിലാക്കുകയോ ചെയ്യാത്തവര്‍ക്ക് ഇതൊന്നും അറിയണമെന്നുതന്നെ കാണില്ല എന്നും സൂര്യ പറഞ്ഞു.