ജന്മദിനത്തിൽ ഷാരൂഖ് ഖാൻ സ്റ്റൈലില്‍ ആരാധകരെ അഭിസംബോധന ചെയ്ത് സൂര്യ; വൈറലായി വീഡിയോ

Spread the love

നിരവധി ആരാധകരുള്ള താരമാണ് സൂര്യ. ഇപ്പോഴിതാ സൂര്യ തന്റെ 50 -ാം ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ വീടിനു മുന്നില്‍ തടിച്ചു കൂടിയ ആരാധകരെ മതിലിന് മുകളില്‍ കയറി നിന്ന് അഭിസംബോധന ചെയ്യുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ബോളിവുഡ് കിംഗ് ഷാരൂഖ് ഖാൻ ജന്മദിനത്തില്‍ ഇത്തരത്തില്‍ തന്റെ വീടിനു മുകളില്‍ നിന്ന് ആരാധകരെ കാണാറുണ്ട്. കോളിവുഡിന്റെ ഷാരൂഖ് ഖാൻ ആണ് സൂര്യ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പറയുന്നത്. നടന്റെ പിറന്നാളിനോട് അനുബന്ധിച്ച്‌ നടന്റെ ഏറ്റവും പുതിയ ചിത്രമായ കറുപ്പിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
മികച്ച പ്രതികരണം സ്വന്തമാക്കിയ ടീസർ പോലെ തന്നെ സിനിമയും വിജയിക്കുമെന്നാണ് ആരാധകർ പ്രതീഷിക്കുന്നത്. ഡ്രീം വാരിയേഴ്‌സ് ചിക്‌ചേഴ്‌സ് വമ്പൻ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് സൂര്യയുടെ ആരാധകര്‍ കാത്തിരിക്കുന്നത്.