video
play-sharp-fill

പാമ്പിനെ കിടക്കയിൽ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല, താൻ ഉത്രയുടെ ഇടത് കൈകൊണ്ട് പാമ്പിനെ കൊണ്ടുവന്ന ജാർ പൊക്കിയ സമയത്താണ് പാമ്പ് കടിക്കുന്നത് ; മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് സൂരജ്

പാമ്പിനെ കിടക്കയിൽ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല, താൻ ഉത്രയുടെ ഇടത് കൈകൊണ്ട് പാമ്പിനെ കൊണ്ടുവന്ന ജാർ പൊക്കിയ സമയത്താണ് പാമ്പ് കടിക്കുന്നത് ; മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് സൂരജ്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : അടൂർ അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് മാധ്യമങ്ങൾക്ക് മുൻപിൽ തുറന്ന് സമ്മതിച്ച് സൂരജ്. ഉത്രയെ കൊലപ്പെടുത്തുന്നതിനായി ജാറിൽ കൊണ്ടുവന്ന പാമ്പിനെ കിടക്കയിൽ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല.

ഇതേ തുടർന്ന് ഉത്രയുടെ ഇടത് കൈ പാമ്പ് കൊണ്ടുവന്ന ജാർ കൊണ്ട് സൂരജ് പൊക്കി, ഈ സമയത്താണ് പാമ്പ് കൊത്തിയതെന്ന് ഉത്ര കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സൂരജ് മുൻപ് മൊഴി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് രണ്ടിന് ഉത്രയെ അണലിയെ കൊണ്ടു കടിപ്പിച്ചെന്ന് സൂരജ് വനം വകുപ്പിനോടും സമ്മതിച്ചു. അടൂരിലെ വീട്ടിലെത്തിയാണ് പാമ്പ് പിടുത്തക്കാരൻ സുരേഷ് പാമ്പിനെ കൈമാറിയത്.

ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണെന്ന് ചോദ്യം ചെയ്യലിൽ സൂരജ് നേരത്തെ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. സ്വർണത്തിനും പണത്തിനുമായി മാനസികമായും ശാരീരമായും പീഡിപ്പിച്ചിരുന്നു.

ഉത്രയുടെ വീട്ടുകാർ വിവാഹ മോചനത്തിലേക്ക് പോകുമെന്ന് സംശയിച്ചിരുന്നു. വിവാഹമോചനത്തിലേക്ക് നീങ്ങിയാൽ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നതായും സൂരജ് മൊഴി നൽകിയിരുന്നു.