ഭര്‍ത്താവ് ജോലിക്കെത്തിയില്ലെന്ന് വിവരം; അന്വേഷിച്ചെത്തിയ കുടുംബം കണ്ടത് താമസ സ്ഥലത്ത് സൂരജിന്റെ മൃതദേഹം; സെക്യൂരിറ്റി ജീവനക്കാരൻ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയിൽ

Spread the love

കോഴിക്കോട്: താമരശ്ശേരിയില്‍ സെക്യൂരിറ്റി ജീവനക്കാരൻ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍.

ബാലുശ്ശേരി പുത്തൂർ വട്ടം കിണറുള്ളതില്‍ വീട്ടില്‍ സൂരജാണ് മരിച്ചത്. യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. കാരണം വ്യക്തമായിട്ടില്ല.

ഇന്ന് സൂരജ് ജോലിക്ക് എത്തിയില്ലെന്ന വിവരമറിഞ്ഞ് ഭാര്യയും മക്കളും താമസ സ്ഥലത്ത് അന്വേഷിച്ച്‌ എത്തിയിരുന്നു. ഫ്ലാറ്റിനകത്ത് കയറിയപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.