ജെഡിഎസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രജ്വൽ രേവണ്ണയുടെ സഹോദരൻ അറസ്റ്റിൽ, അഞ്ച് കോടി രൂപ നൽകാത്തതിനെ തുടർന്നുള്ള വ്യാജ പരാതിയാണെന്ന് പ്രതിയുടെ മൊഴി

Spread the love

ബംഗളൂരു: ജെഡിഎസ് പ്രവർത്തകനെ പീഡിപ്പിച്ച കേസിൽ പ്രജ്വൽ രേവണ്ണയുടെ സഹോദരനും പാർട്ടി നേതാവുമായ സൂരജ് രേവണ്ണ അറസ്​റ്റിൽ.

ഇന്ന് രാവിലെ എട്ട് മണിയോടുകൂടിയാണ് ലൈംഗിക പീഡനക്കേസിൽ സൂരജിനെതിരെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂൺ 16ന് കർണാടകയിലെ ഹാസൻ ജില്ലയിലുളളലെ ഒരു ഫാം ഹൗസിൽ വച്ച് സുരജ് 27കാരനായ പാർട്ടി പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

അതേസമയം, പരാതിക്കാരന് അഞ്ച് കോടി രൂപ നൽകാത്തതിനെ തുടർന്ന് വ്യാജ പരാതിയാണ് കൊടുത്തതെന്നും സൂരജ് രേവണ്ണ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം സൂരജ് രേവണ്ണയുടെ സുഹൃത്തായ ശിവകുമാർ പാർട്ടി പ്രവർത്തകനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ഇയാൾ അഞ്ച് കോടി രൂപ സൂരജിനോടും ആവശ്യപ്പെട്ടിരുന്നുവെന്നും നൽകിയില്ലെങ്കിൽ ലൈംഗികക്കേസിൽ പ്രതിയാക്കുമെന്നും മുൻപ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

ഈ മാസമാണ് പരാതിക്കാരൻ ജോലിക്കായി എന്നെ സമീപിച്ചത്. അപ്പോൾ ഞാൻ സൂരജിന്റെ ഫോൺ നമ്പർ കൊടുക്കുകയായിരുന്നുവെന്നും ശിവകുമാർ പറഞ്ഞു. എന്നാൽ പ്രതീക്ഷിച്ച ജോലി ലഭിക്കാതെ വന്നതോടെ അയാൾ എന്നെയും സൂരജിനേയും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ശിവകുമാർ വെളിപ്പെടുത്തി.