സ്ത്രീത്വത്തെ അ‌പമാനിച്ച കേസ്; യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്ത്രീത്വത്തെ അ‌പമാനിച്ച കേസ്; യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ

കൊച്ചി: യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ​ഹൈക്കോടതി ഇന്ന് പരിഗണിക്കും.

​​ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ അ‌ടിമാലി സ്വദേശിനിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ചതിനാണ് കേസ്. അ‌റസ്റ്റ് ചെയ്യപ്പെടാനുള്ള സാഹചര്യമുള്ളതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നാണ് ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി നൽകിയ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടിക ജാതി – പട്ടിക വർഗ്ഗ അതിക്രമ നിരോധന നിയമ പ്രകാരവുമാണ് കേസ്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.