
“അമ്മ എന്ന സംഘടന കോടാലി ആണെന്ന് അച്ഛൻ പറഞ്ഞിരുന്നു, അത് തന്നെയാണ് തന്റെ അനുഭവവും” ; മലയാള സിനിമയിലെ പ്രമുഖനില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് തിലകന്റെ മകള്‍ സോണിയ തിലകൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകള്‍ സോണിയ തിലകൻ. സിനിമയില്‍ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനില്‍ നിന്നാണ് ദുരനുഭവം ഉണ്ടായത് എന്നും സോണിയ തിലകൻ വെളിപ്പെടുത്തി.
ഇയാള്‍ റൂമിലേക്ക് വരാനായി ഫോണില്‍ സന്ദേശമയക്കുകയായിരുന്നു. മോള്‍ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചുള്ള സന്ദേശമയച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ തിലകൻ വെളിപ്പെടുത്തി.
ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയന്നും സോണിയ വിവരിച്ചു. സംഘടനയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പറഞ്ഞതിന് അച്ഛനെ പുറത്താക്കി. അമ്മ എന്ന സംഘടന കോടാലി ആണെന്ന് അച്ഛൻ പറഞ്ഞിരുന്നുവെന്നും തന്‍റെ അനുഭവവും അതാണെന്നും സോണിയ വിവരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ ചർച്ചയായതോടെ നടൻ ഷമ്മി തിലകൻ അച്ഛൻ തിലകനോടൊപ്പമുള്ള ചിത്രം പങ്കിട്ട് കുറിച്ച വാക്കുകളും ശ്രദ്ധനേടി. ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ… ചിരിക്കണ ചിരി കണ്ടാ എന്നാണ് ഷമ്മി തിലകൻ കുറിച്ചത്.
മലയാള സിനിമയില്‍ തന്റെ നിലപാടില്‍ ഉറച്ച് നിന്നതിന്റെ പേരില്‍ താര സംഘടനയുടെ വിലക്ക് നേരിടേണ്ടിവന്ന നടനാണ് തിലകൻ. താര സംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലെന്നും മേല്‍ക്കോയ്മ ചോദ്യം ചെയ്തതിലും പിന്നാലെ 2010ല്‍ തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു.