video
play-sharp-fill

അമേരിക്കൻ പ്രസിഡന്റെ ഡോണൾഡ് ട്രംപിന് രാഷ്ട്രപതി ഭവനിൽ നൽകുന്ന അത്താഴ വിരുന്ന് ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ് : സോണിയ ഗാന്ധിയെ ചടങ്ങുകളിലേക്ക് ക്ഷണിക്കാത്തതിനെ തുടർന്നാണ് നടപടി

അമേരിക്കൻ പ്രസിഡന്റെ ഡോണൾഡ് ട്രംപിന് രാഷ്ട്രപതി ഭവനിൽ നൽകുന്ന അത്താഴ വിരുന്ന് ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ് : സോണിയ ഗാന്ധിയെ ചടങ്ങുകളിലേക്ക് ക്ഷണിക്കാത്തതിനെ തുടർന്നാണ് നടപടി

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: അമേരിക്കൻ പ്രസിഡന്റെ ഡോണൾഡ് ട്രംപിന് രാഷ്ട്രപതി ഭവനിൽ നൽകുന്ന അത്താഴ വിരുന്ന് ബഹിഷ്‌കരിക്കാനൊരുങ്ങി കോൺഗ്രസ്. വിരുന്നിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

അധിർ രഞ്ജൻ ചൗധരി ഉൾപ്പടെയുള്ളവർ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ഇന്ന് അറിയിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചടങ്ങുകളിലേക്ക് ക്ഷണിക്കാത്തതിനാലാണ് ഇതെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group