ഒരു പതിറ്റാണ്ട് മുൻപ് കാണാതായ മാധ്യമ പ്രവർത്തകൻ കുടജാദ്രിയിൽ: അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് സംഘം കുടജാദ്രിയിലേയ്ക്ക്

ഒരു പതിറ്റാണ്ട് മുൻപ് കാണാതായ മാധ്യമ പ്രവർത്തകൻ കുടജാദ്രിയിൽ: അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് സംഘം കുടജാദ്രിയിലേയ്ക്ക്

സ്വന്തം ലേഖകൻ

ത​ല​ശേ​രി: കാണാതായ മാധ്യമ പ്രവർത്തകൻ സോണി എം ഭട്ടതിരിപ്പാടിനെ കുടജാദ്രിയിൽ കണ്ടതായി റിപ്പോർട്ട്. 11 വ​ര്‍​ഷം മു​മ്പ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യ പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ഇ​ന്ത്യാ വി​ഷ​ന്‍ ഡെ​പ്യൂ​ട്ടി ന്യൂ​സ് എ​ഡി​റ്റ​റു​മാ​യി​രു​ന്ന കൂ​ത്തു​പ​റമ്പ് നീ​ര്‍​വേ​ലി സ്വ​ദേ​ശി സോ​ണി എം.​ഭ​ട്ട​തി​രി​പ്പാ​ടി​നെ ക​ണ്ടെ​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം കു​ട​ജാ​ദ്രി​യി​ല്‍. ഘോ​ര​വ​ന​വും അ​ഗാ​ധ​ഗ​ര്‍​ത്ത​ങ്ങ​ളും നി​റ​ഞ്ഞ കു​ട​ജാ​ദ്രി​യി​ലാ​ണ് സോ​ണി​യു​ടെ സാ​ന്നി​ധ്യം ഒ​ടു​വി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നി​ഗ​മ​നം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​ട​ജാ​ദ്രി​യി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

കേ​ര​ള-​ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച്. ക​ണ്ണൂ​ര്‍ ക്രൈം​ബ്രാ​ഞ്ച് എ​സ്പി ശ്രീ​നി​വാ​സ്, കാ​സ​ര്‍​ഗോ​ഡ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​പി. വി​നോ​ദ്, എ​സ്‌ഐ കൃ​ഷ്ണ​ന്‍, എ​എ​സ്‌ഐ​മാ​രാ​യ ര​ഞ്ജി​ത്ത്, മ​ധു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. സോ​ണി​യു​ടെ ഭാ​ര്യ ഡോ.​സീ​മ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രി​ല്‍ നി​ന്നും ക്രൈം​ബ്രാ​ഞ്ച് വി​ശ​ദ​മാ​യ മൊ​ഴി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2008 ഡി​സം​ബ​ര്‍ 18 ന് ​ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്കു​ള്ള ഗ​രീ​ബ്‌​ര​ഥ് എ​ക്‌​സ്പ്ര​സി​ലാ​ണ് അ​ന്താ​രാ​ഷ്‌​ട്ര​ച​ല​ച്ചി​ത്ര​മേ​ള റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ല്‍ നി​ന്നും സോ​ണി ഗോ​വ​യി​ലേ​ക്ക് പോ​യ​ത്. ഗോ​വ​യി​ലെ​ത്തി ആ​ദ്യ ര​ണ്ട് ദി​വ​സം ച​ല​ച്ചി​ത്ര​മേ​ള​യെ​കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍ ചെ​യ്തി​രു​ന്നു. ഭാ​ര്യ ഡോ.​സീ​മ​യെ​യും ഇ​ട​യ്ക്ക് വി​ളി​ച്ചി​രു​ന്നു. പി​ന്നീ​ട് പെ​ട്ടെ​ന്ന് ഒ​രു ദി​വ​സം ഫോ​ണ്‍​വി​ളി​യും വാ​ര്‍​ത്ത​ക​ള്‍ അ​യ​ക്കു​ന്ന​തും നി​ല​ച്ചു.

ടി​വി​യി​ല്‍ വാ​ര്‍​ത്ത​യും വീ​ട്ടി​ലേ​ക്ക് ഫോ​ണും വ​രാ​താ​യ​തോ​ടെ ഭാ​ര്യ സീ​മ സോ​ണി​യു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ചെ​ങ്കി​ലും ഫോ​ണ്‍ നി​ശ്ച​ല​മാ​യി​രു​ന്നു. തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ സോ​ണി മം​ഗ​ലാ​പു​രം ഫാ​ദ​ര്‍ മു​ള്ളേ​ഴ്സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്ന് വി​വ​രം ല​ഭി​ച്ചു. അ​ടു​ത്ത​ദി​വ​സം ത​ന്നെ നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തു​മെ​ന്നു​ള്ള സൂ​ച​ന​യും ല​ഭി​ച്ചു. പി​ന്നീ​ട് സോ​ണി​യെ​കു​റി​ച്ച്‌ വി​വ​ര​ങ്ങ​ള്‍ ഒ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ മം​ഗ​ലാ​പു​ര​ത്ത് നി​ന്നും സോ​ണി ട്രെ​യി​ന്‍ മാ​ര്‍​ഗം കാ​ഞ്ഞ​ങ്ങാ​ട് എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​ട​യ്ക്ക് വീ​ട്ടി​ല്‍ പ​റ​യാ​തെ ആ​ഴ്ച​ക​ളോ​ളം മാ​റി​നി​ല്‍​ക്കു​ന്ന ശീ​ലം സോ​ണി​ക്കു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ട് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​മൊ​ന്നും ന​ട​ന്നി​രു​ന്നി​ല്ല.. മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും സോ​ണി തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഭാ​ര്യ സീ​മ അ​ന്ന​ത്തെ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സി​നും ഗോ​വ പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ സോ​ണി​യെ​കു​റി​ച്ച്‌ യാ​തൊ​രു തു​മ്പും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ടാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​ത്. മ​ട്ട​ന്നൂ​ര്‍ ശി​വ​പു​രം ഹൈ​സ്‌​കൂ​ളി​ലെ റി​ട്ട.​മു​ഖ്യാ​ധ്യാ​പ​ക​ന്‍ പ​ദ്മ​നാ​ഭ​ന്‍ ന​മ്പൂതി​രി​യു​ടെ​യും ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന സു​വ​ര്‍​ണ​നി അ​ന്ത​ര്‍​ജ്ജ​ന​ത്തി​ന്‍റെ​യും മ​ക​നാ​ണ് സോ​ണി.