ഇടുക്കിയിൽ മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന് സമീപത്തെ നച്ചാർപുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഇന്നലെയാണ് അജേഷിന്റെ മാതാപിതാക്കളായ കീരിയാനിക്കല്‍ കുമാരന്‍ (70) തങ്കമ്മ എന്നിവരെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അജേഷിനെ കാണാനില്ലായിരുന്നു. മാതാപിതാക്കളെ കൊലപ്പെടുത്തിയത് അജേഷ് ആണെന്ന് മനസ്സിലാക്കിയ പോലീസ് ഇന്നലെ തന്നെ അജേഷിനായി തെരച്ചില്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇയാളെ കണ്ടെത്താനായിരുന്നില്ല.