video
play-sharp-fill

“അമ്മയെ എനിക്ക് നോക്കാൻ വയ്യാ”മദ്യവുമായി വീട്ടിലെത്തി,മദ്യപിച്ച ശേഷം അമ്മയെ വെട്ടിക്കൊന്നു;മകൻ സന്തോഷ് പേരാമംഗലം പൊലീസ് കസ്റ്റഡിയിൽ.

“അമ്മയെ എനിക്ക് നോക്കാൻ വയ്യാ”മദ്യവുമായി വീട്ടിലെത്തി,മദ്യപിച്ച ശേഷം അമ്മയെ വെട്ടിക്കൊന്നു;മകൻ സന്തോഷ് പേരാമംഗലം പൊലീസ് കസ്റ്റഡിയിൽ.

Spread the love

സ്വന്തം ലേഖിക

തൃശ്ശൂര്‍:കൈപ്പറമ്ബില്‍ മകൻ അമ്മയെ വെട്ടിക്കൊന്നു.എടക്കളത്തൂര്‍ സ്വദേശിനിയായ ചന്ദ്രമതി(68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.സെക്യൂരിറ്റി ജീവനക്കാരനായ സന്തോഷ് ഡ്യൂട്ടി കഴിഞ്ഞ് മദ്യവുമായി വീട്ടിലെത്തി മദ്യപിക്കുകയും ശേഷം അമ്മയെ നോക്കാൻ കഴിയില്ല എന്ന് പറഞ്ഞ് അമ്മയുമായി വാക്കുതർക്കത്തിലേർപ്പെടുകയുമായിരുന്നു.

പിന്നാലെ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് അമ്മയെ തലയ്ക്കും താടിക്കും വെട്ടുകയായിരുന്നു.
പിന്നീട് ഇയാൾ തന്നെയായിരുന്നു പേരാമംഗലം പൊലീസിനെ വിളിച്ച് വിവരമറിയിച്ചത്.ഇതേ തുടർന്ന് പേരാമംഗലം പൊലീസ് ആംബുലൻസുമായെത്തി ചന്ദ്രമതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.എന്നാൽ പുലർച്ചെ രണ്ടുമണിയോടെ ഇവർ മരണപ്പെടുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയായ മകൻ സന്തോഷിനെ പൊലീസ് സംഭവസ്ഥലത്തു നിന്ന് തന്നെ കസ്റ്റഡിയിലെടുത്തു.ഇൻക്വസ്‌റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിട്ടുനൽകി.മറ്റു നടപടികൾക്ക് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും