
സ്വന്തം ലേഖിക
കോട്ടയം: അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
മുട്ടമ്പലം കളരിക്കൽ തോപ്പ് ഭാഗത്ത് പുതുപ്പറമ്പ് വീട്ടിൽ രാജേഷ് പി.കെ (മധു 52) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ ഇന്നലെ വെളുപ്പിനെ വീട്ടിൽ വച്ച് അമ്മയെ ചീത്ത വിളിക്കുകയും,മർദ്ദിക്കുകയും,കത്രിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു. അമ്മയും മകനുമിടയിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ പേരിലാണ് ഇയാൾ അമ്മയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ.ശ്രീജിത്ത്,എസ്.ഐ തോമസ് എബ്രഹാം, അനില്‍ കുമാര്‍ സി.പി.ഓ മാരായ യേശുദാസ്, അജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.



