video
play-sharp-fill

Tuesday, October 7, 2025

സ്വത്ത് നൽകാത്തതിന്റെ പേരിൽ അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമം: മകൻ പിടിയിൽ

Spread the love

കൊട്ടാരക്കര: വാളകത്ത് സ്വത്ത് നല്‍കിയില്ലെന്നാരോപിച്ച് അമ്മയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച മകന്‍ പൊലീസ് പിടിയില്‍. കൊട്ടാരക്കര വാളകം സ്വദേശി അനിലാണ് പിടിയിലായത്. മദ്യപാനിയായ അനിലിന് അമ്മ സ്വത്തുക്കള്‍ എഴുതി നല്‍കിയിരുന്നില്ല. സംഭവത്തില്‍ പ്രകോപിതനായ അനില്‍ അമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഒളിവിലായിരുന്ന അനിലിനെ പിന്നീട് പൊലീസ് പിടികൂടി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അനിലിന്റെ അമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.