video
play-sharp-fill
കത്തി ഉപയോഗിച്ച്‌ ആക്രമിച്ചു ശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി ; അമ്മയെ കൊന്ന ശേഷം മാപ്പ് ചോദിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവ്

കത്തി ഉപയോഗിച്ച്‌ ആക്രമിച്ചു ശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി ; അമ്മയെ കൊന്ന ശേഷം മാപ്പ് ചോദിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവ്

അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. നിലേഷ് ഗോസായ് എന്ന ഇരുപത്തിയൊന്നുകാരനാണ് അമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.

ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. നല്‍പത്തിയെട്ടു വയസ്സുകാരിയായ ജ്യോതിബെന്‍ ഗോസായിയാണ് കൊല്ലപ്പെട്ടത്. അമ്മയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹത്തിനൊപ്പം ഫോട്ടോയെടുത്ത് സമൂഹമാധ്യമത്തില്‍ യുവാവ് മാപ്പ് ചോദിച്ച്‌ പോസ്റ്റ് ചെയ്തു.

ആദ്യം കത്തി ഉപയോഗിച്ച്‌ അമ്മ ജ്യോതിബെന്നിനെ ആക്രമിച്ച യുവാവ് പിന്നീട് പുതപ്പുപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നു. കുറ്റം ചെയ്തതിന് ശേഷം, പ്രതി ‘സോറി അമ്മേ.. നിങ്ങളെ ഞാൻ കൊല്ലുന്നു, ഞാൻ നിങ്ങളെ മിസ്സ് ചെയ്യുന്നു, ഓം ശാന്തി’ എന്ന അടിക്കുറിപ്പോടെ അമ്മയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജ്യോതിബെൻ വർഷങ്ങളായി കടുത്ത മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും മകനുമായി വഴക്ക് പതിവാണെന്നും ഇതില്‍ മനം മടുത്താണ് കൊലപാതകമെന്നും പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ പറഞ്ഞു.

സംഭവദിവസം ഇത്തരത്തിലൊരു തര്‍ക്കമുണ്ടാകുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.