video
play-sharp-fill
കിളിമാനൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി ; കൃത്യത്തിനുശേഷം അച്ഛനെ ഞാൻ കൊന്നുവെന്ന് അയൽവാസികളോട് വിളിച്ചറിയിച്ച ശേഷം  ഒളിവിൽപോയി; കഴുത്തിൽ തോർത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കിളിമാനൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി ; കൃത്യത്തിനുശേഷം അച്ഛനെ ഞാൻ കൊന്നുവെന്ന് അയൽവാസികളോട് വിളിച്ചറിയിച്ച ശേഷം ഒളിവിൽപോയി; കഴുത്തിൽ തോർത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ

തിരുവന്തപുരം: കിളിമാനൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. കിളിമാനൂർ പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ രാജൻ (60) ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ശേഷം മകൻ സുരാജ് എന്ന് വിളിക്കുന്ന രാജേഷ് (28) ഒളിവിൽ പോയി. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. കഴുത്തിൽ തോർത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

സംഭവം നടക്കുമ്പോൾ അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കൊല്ലപ്പെട്ട രാജന്റെ ഭാര്യ ചിറയിൻകീഴിലുള്ള ഒരു ബന്ധുവീട്ടിൽ പോയിരുന്നു. മദ്യപിച്ചെത്തി വഴക്കിട്ട രാജേഷ് അച്ഛനെ കൊലപ്പെടുത്തിയ വിവരം അയൽവാസികളോട് വിളിച്ചറിയിച്ച ശേഷം കടന്നു കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ രാജേഷ് മദ്യലഹരിയിലായതിനാൽ അയൽവാസികൾ ഇത് കാര്യമായി എടുത്തില്ല.ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും അയൽവാസികൾ പറയുന്നു.

അച്ഛനും മകനും തമ്മിൽ വഴക്കിട്ട വിവരം അയൽവാസികൾ രാജന്റെ ഭാര്യയെ വിളിച്ചറിയിച്ചിരുന്നു. ബന്ധുവീട്ടിൽ നിന്നും ഇവർ തിരികെയെത്തിയപ്പോഴാണ് രാജൻ മരിച്ചുകിടക്കുന്നത് കാണുന്നത്.

തുടർന്ന് കിളിമാനൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് സംഭവത്തിന് ശേഷം ഒളിവിൽ പോയ രാജേഷിനു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.