video
play-sharp-fill

മദ്യലഹരിയിൽ മകൻ അച്ഛനെ  മർദ്ദിച്ച് കൊലപ്പെടുത്തി

മദ്യലഹരിയിൽ മകൻ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

ചിറ്റാരിക്കാൽ: കാസർകോട് ചിറ്റാരിക്കാലിൽ മകൻ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തി. അതിരുമാവ് കോളനിയിലെ പുതിയകൂട്ടത്തിൽ ദാമോദരനാണ് കൊല്ലപ്പെട്ടത്.മദ്യ ലഹരിയിൽ മകൻ അനീഷ് അച്ഛനെ മർദ്ദിക്കുകയായിരുന്നു. ഇന്നലെ രാത്രി ദാമോദരനും മകൻ അനീഷും ഒരുമിച്ച് മദ്യപിച്ചിരുന്നുവെന്നും ഇതിനിടയിൽ ഇരുവരും തമ്മിലുണ്ടായ വാക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. തടിക്കഷ്ണം എടുത്ത് അനീഷ് ദാമോദരന്റെ തലയ്ക്കടിച്ചതിനെ തുടർന്നാണ് മരണമെന്നും പൊലീസ് പറയുന്നു.സംഭവത്തിൽ അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.