
അച്ഛൻ പാവമാണ്, സ്റ്റേഷനിലേക്കു വിളിക്കേണ്ട, എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാൽ മതി’; മുത്തശ്ശി നൽകിയ പോക്കറ്റ് മണി അച്ഛൻ കടമായി വാങ്ങി; തിരികെ ലഭിക്കാൻ പൊലീസ് സ്റ്റേഷനിൽ അപേക്ഷ നല്കി ഒൻതാംക്ലാസുകാരൻ
സ്വന്തം ലേഖകൻ
തൊടുപുഴ: കടം വാങ്ങിയ പണം തിരികെ ലഭിക്കാൻ നിരവധി മാർഗങ്ങൾ ആളുകൾ തേടാറുണ്ട്. തൊടുപുഴയിൽ ഒൻപതാംക്ലാസുകാരൻ അച്ഛന് നല്കിയ പണം തിരികെ ലഭിക്കാൻ പൊലീസിൽ അപേക്ഷ നല്കുകയും, അപേക്ഷയിൽ പറയുന്ന വാക്കുകളിലെ നിഷ്ക്കളങ്കളങ്കതയും ഇപ്പോൾ ചർച്ചയാകുന്നു.
മുത്തശ്ശി നൽകിയ പോക്കറ്റ് മണി അച്ഛൻ കടമായി വാങ്ങിയെന്നും ചോദിച്ചിട്ട് തിരിച്ചുകൊടുത്തില്ലെന്നുമാണ് 9–ാം ക്ലാസുകാരന്റെ പരാതി. പൊലീസ് ഇടപെട്ട് പണം തിരികെവാങ്ങിത്തരണമെന്നാണ് കുട്ടിയുടെ ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടൻ വിജയിന്റെ സിനിമയ്ക്കു ടിക്കറ്റെടുക്കാനാണ് പണം വേണ്ടത്. അച്ഛന്റെ കൈയിൽ നിന്ന് പണം കിട്ടാൻ പൊലീസ് ഇടപെട്ടാൽ നടക്കുമെന്ന കൂട്ടുകാരുടെ ഉപദേശം കേട്ടാണ് കുട്ടി സ്റ്റേഷനിലെത്തിയത്. നെടുങ്കണ്ടം സ്റ്റേഷനിലെ ഫ്രണ്ട് ഓഫിസിൽ എത്തി പരാതി പറയുകയായിരുന്നു.
‘‘അച്ഛൻ പാവമാണ്, സ്റ്റേഷനിലേക്കു വിളിക്കേണ്ട. എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാൽ മതി’’, എന്നാണ് കുട്ടി പൊലീസുകാരോട് പറഞ്ഞത്. പൊലീസ് അച്ഛനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയതിനാൽ ലഭിച്ചില്ല. ഇന്ന് രാവിലെ പ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ പറഞ്ഞയക്കുകയായിരുന്നു.