
മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടർന്ന് വയോധികയായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതിക്ക് ആറര വര്‍ഷം തടവും 26,000 രൂപ പിഴയും
ആലപ്പുഴ: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് വയോധികയായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചയാള്‍ക്ക് ആറര വര്‍ഷം തടവും 26,000 രൂപ പിഴയും ശിക്ഷ.
മാവേലിക്കര അസി. സെഷന്‍സ് കോടതി ജഡ്ജി പി.ബി. അമ്പിളി ചന്ദ്രന്‍ ആണ് ശിക്ഷ വിധിച്ചത്. കുറത്തികാട് കുഴിക്കാല വടക്കതില്‍ തടത്തില്‍ പ്രദീപിനെ (39) ആണ് കോടതി ശിക്ഷിച്ചത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ അമ്മ ജഗദമ്മ (65) നല്‍കിയ പരാതിയില്‍ കുറത്തികാട് പോലീസ് 2023 ഓഗസ്റ്റ് ഏഴിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പി.വി. സന്തോഷ് കുമാര്‍ ഹാജരായി.
Third Eye News Live
0