
തിരുവനന്തപുരം: ലഹരി ഉപയോഗിക്കുന്നത് വിലക്കിയ അമ്മയെ മർദ്ദിച്ച മകനും പെൺസുഹൃത്തും അറസ്റ്റിൽ.
വിതുര മേമല സ്വദേശിയും കെട്ടിട നിർമാണത്തൊഴിലാളിയുമായ അനൂപ് (23), പത്തനംതിട്ട സ്വദേശിയായ സംഗീത ദാസ് (19) എന്നിവരാണ് പിടിയിലായത്.
അനൂപിന്റെ അമ്മ മേഴ്സി (57)ക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്രമികൾ മേഴ്സിയെ വീട്ടിൽനിന്നു വലിച്ചിഴച്ച് റോഡിലിട്ടശേഷം മർദ്ദിച്ചെന്നും വസ്ത്രങ്ങൾ വലിച്ചുകീറിയെന്നുമാണ് കേസ്.
നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.