വ്യക്തിവൈരാ​ഗ്യം; ട്രെയിനിൻ്റെ ടോയ്‌ലറ്റിൽ ആരോ മൊബൈൽ നമ്പർ കുറിച്ചിട്ടു; രാത്രിയും പകലും വ്യത്യാസമില്ലാതെ അശ്ലീല ഫോൺകോളുകൾ; ദുരിതത്തിലായി യുവതി; പൊലീസിലും ആർപിഎഫിലും പരാതി നൽകി

Spread the love

മലപ്പുറം: ട്രെയിനിൻ്റെ ടോയ്‌ലറ്റിൽ മൊബൈൽ നമ്പർ ആരോ കുറിച്ചിട്ടതോടെ ദുരിതത്തിലായി യുവതി. വളാഞ്ചേരി സ്വദേശിനി ശബ്ദയാണ് ദുരിതം അനുഭവിക്കുന്നത്. ഇപ്പോൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അശ്ലീല കോളുകൾ ഇവരുടെ ഫോണിലേക്ക് വരികയാണ്.

ഇതോടെ രാത്രിയും പകലും അശ്ലീല ഫോൺ കോളുകളും സന്ദേശങ്ങളും വരുകയാണെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വളാഞ്ചേരി സ്വദേശിനി ശബ്ദയാണ് പൊലിസിലും ആർപിഎഫിലും പരാതി നൽകിയിരിക്കുന്നത് കണ്ണൂർ -ഷൊർണ്ണൂർ മെമുവിലാണ് യുവതിയുടെ നമ്പർ ആരോ എഴുതിയിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്നോട് വ്യക്തിവൈരാഗ്യമുള്ള ഒരു സ്ത്രീയാണ് ഇതിന് പിന്നിലെന്നും ശബ്ദ ആരോപിക്കുന്നുണ്ട്.