
നമ്മള്‍ കഴിക്കുന്ന ഭക്ഷണം മുതല്‍ ചില മെഡിക്കല്‍ അവസ്ഥകള്‍വരെ വിയർപ്പ് നാറ്റത്തിന് കാരണമാകാറുണ്ട്. ഇത് വന്നാല്‍ നമ്മുടെ മുഴുവൻ കോണ്‍ഫിഡൻസ് പോവും എന്ന് തന്നെ പറയാം.
നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ സള്‍ഫർ സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളായ ഉള്ളി, സവാള, ബ്രോക്കോളി, കോളിഫ്‌ലവർ, കാബേജ്, ചെമ്മീൻ, ഇറച്ചി തുടങ്ങിയവയും ശരീരത്തിലെ ബാക്ടീരിയല്‍ അണുബാധയും ചില മരുന്നുകളുടെ പാർശ്വഫലങ്ങളും ശുചിത്വക്കുറവുമാണ് വിയർപ്പ്‌നാറ്റത്തിന്റെ പ്രധാന കാരണങ്ങളാണ്.
വിയർപ്പ് നാറ്റം അകറ്റാനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കെകളുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ചെറുനാരങ്ങ മുഴുവനായി പിഴിഞ്ഞ് കുളിക്കുന്ന വെള്ളത്തില്‍ ചേർത്ത് ഉപയോഗിക്കുക
കക്ഷത്തില്‍ കറ്റാർവാഴ ജെല്‍ ഉപയോഗിക്കുക. ആഴ്ചയില്‍ മൂന്നോ നാലോ തവണ ഉപയോഗിക്കുക.
ഒരു കഷ്ണം പച്ച മഞ്ഞളും ഒരുപിടി തുളസി ഇലയും ഒരു പിടി ആര്യ വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക
10 മില്ലി ആപ്പിള്‍ സിഡർ വിനെഗറിന്റെ കൂടെ ഇരട്ടി വെള്ളവും ചേർത്ത് പഞ്ഞിയില്‍ മുക്കി കക്ഷത്തില്‍ പുരട്ടിയശേഷം കഴുകി കളയുക
രണ്ടുനേരം കുളിക്കുക, വീര്യം കുറഞ്ഞ അല്ലെങ്കില്‍ നാച്യുറല്‍ സോപ്പ് ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക