video
play-sharp-fill

സൈനികര്‍ തുടര്‍ച്ചയായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടു; നാല് സൈനികരെ സഹ സൈനികന്‍ വെടിവച്ച്‌ കൊലപ്പെടുത്തിയതിന് പിന്നില്‍ ലൈംഗിക പീഡനം; പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ…!

സൈനികര്‍ തുടര്‍ച്ചയായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടു; നാല് സൈനികരെ സഹ സൈനികന്‍ വെടിവച്ച്‌ കൊലപ്പെടുത്തിയതിന് പിന്നില്‍ ലൈംഗിക പീഡനം; പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ…!

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: നാല് സൈനികരെ സഹ സൈനികന്‍ വെടിവച്ച്‌ കൊലപ്പെടുത്തിയതിന് പിന്നില്‍ ലൈംഗിക പീഡനമെന്ന് റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ട സൈനികര്‍ തുടര്‍ച്ചയായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുന്നതില്‍ മനംനൊന്താണ് കൊലപാതകമെന്ന് പ്രതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ‌ഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക വിമാനത്താവളത്തിലാണ് സംഭവം. ഈ മാസം 12നായിരുന്നു കൊലപാതകം. സംഭവത്തില്‍ അറസ്റ്റിലായ മോഹന്‍ദേശായി എന്ന സൈനികനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കൊല്ലപ്പെട്ട സൈനികര്‍ തുടര്‍ച്ചയായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുന്നതില്‍ മനംനൊന്താണ് കൊലപാതകത്തിന് മുതിര്‍ന്നതെന്ന് ചോദ്യം ചെയ്യലിനൊടുവില്‍ മോഹന്‍ ദേശായി സമ്മതിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പീരങ്കി യൂണിറ്റിലാണ് മോഹന്‍ ദേശായ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്‍സാസ് റൈഫിള്‍ മോഷ്ടിച്ച്‌ നാലുപേരെയും വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദേശായി പറഞ്ഞു.