അഞ്ച് ഇന്ത്യൻ സൈനികര്‍ക്ക് വീരമൃത്യു; ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ അനിശ്ചിതത്വം; പാകിസ്ഥാൻ്റെ നീക്കം നിരീക്ഷിക്കുന്നു

Spread the love

ഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു സ്ഥിരീകരിച്ച്‌ പ്രതിരോധ സേന.

35 മുതല്‍ 40 വരെ പാക്കിസ്ഥാൻ സൈനികർ മരിച്ചിട്ടുണ്ട്. മരിച്ച സൈനികരുടെ എണ്ണം നമ്മള്‍ നോക്കിയില്ല. കാരണം അവരായിരുന്നില്ല നമ്മുടെ ലക്ഷ്യമെന്നും സേന വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, ഇന്ത്യ-പാക് വെടിനിർത്തല്‍ ധാരണ അനിശ്ചിതത്ത്വത്തിലാണെന്ന് സേന സ്ഥിരീകരിച്ചു. പാകിസ്ഥാൻ എന്തു ചെയ്യും എന്ന് നിരീക്ഷിച്ചുവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാകിസ്ഥാൻ ഇതുവരെ ഡിജിഎംഒ നല്‍കിയ സന്ദേശത്തോട് പ്രതികരിച്ചിട്ടില്ലെന്നും സേന വ്യക്തമാക്കി. രാത്രിയോടെയാണ് പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ അതിർത്തിയിലെ സാഹചര്യം നിരീക്ഷിച്ച്‌ വരികയാണ്. എന്തെങ്കിലും ആക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും സേന വ്യക്തമാക്കി.