സീതത്തോട്ടിൽ എക്സൈസ് സംഘത്തെ ആക്രമിച്ച സൈനികന്‍ പഞ്ചാബിൽ വെടിയേറ്റ് മരിച്ച നിലയില്‍; മരിച്ചത് പത്തനംതിട്ട മലയാലപ്പുഴ സ്വദേശി; അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചത് ഒരു മാസം മുൻപ്

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: പഞ്ചാബ് ഭട്ടിന്‍ഡയില്‍ മലയാളി സൈനികന്‍ മരിച്ച നിലയില്‍.

പത്തനംതിട്ട മലയാലപ്പുഴ സ്വദേശി കെ സുജിത്തിനെയാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചാബിലെ സിഗ്നല്‍ റെജിമെന്റ് വിഭാഗത്തിലെ സൈനികനാണ് സുജിത്ത്. രണ്ട് മാസം മുൻപ് സീതത്തോട് ഗുരുനാഥന്‍മണ്ണില്‍ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍.

ചിറ്റാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിന്റെ വിവരങ്ങള്‍ സുജിത്തിന്റെ റെജിമെന്റിലേക്ക് കൈമാറിയിരുന്നു. സംഭവത്തില്‍ ആര്‍മി പൊലീസും അന്വേഷണം നടത്തുകയായിരുന്നു.

സൈനികനെ കോര്‍ട്ട്മാര്‍ഷല്‍ ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുന്നതിനിടയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.