
സ്വന്തം ലേഖകൻ
നാദാപുരം : ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിച്ച സൈനികന് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും.
മേപ്പയൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപം കട നടത്തുന്ന കല്പത്തൂര് സ്വദേശി പൊയില്‍ കണ്ണൻ നാരായണ (68) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2022 നവംബര്‍ എട്ടിനാണ് സംഭവം നടന്നത്. വെള്ളം കുടിക്കാനായി നാരായണന്റെ കടയില്‍ കയറിയ അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മേപ്പയൂര്‍ എസ്.ഐ അതുല്യയാണ് കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.




