video
play-sharp-fill
ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക: എല്ലാ സൈനികരും സുരക്ഷിതരാണ്

ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക: എല്ലാ സൈനികരും സുരക്ഷിതരാണ്

 

സ്വന്തം ലേഖകൻ

ടെഹ്റാൻ: ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക. അമേരിക്കയുടെ സൈനിക കേന്ദ്രത്തിലേക്ക് നടത്തിയ വ്യോമാക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടതായുള്ള ഇറാന്റെ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ അത് തെറ്റാണന്നും എല്ലാ സൈനികരും ബങ്കറുകളിൽ ആയിരുന്നതിനാൽ സുരക്ഷിതരാണെന്നും അമേരിക്ക.

ബുധനാഴ്ച പുലർച്ചെയാണ് ഇറാഖിലെ അമേരിക്കയുടെ നേതൃത്വത്തിലുളള സേനയ്ക്ക് നേരെ ഇറാന്റെ പ്രത്യാക്രമണം നടന്നത്. ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി 15 മിസൈലുകൾ തൊടുത്തുവെന്നാണ് ഇറാന്റെ അവകാശവാദം. മിസൈൽ ആക്രമത്തിൽ കുറഞ്ഞത് 80 ‘അമേരിക്കൻ ഭീകരരെ’ വധിച്ചതായി ഇറാനിയൻ ദേശീയ ചാനൽ റിപ്പോർട്ട് ചെയ്തു.
അമേരിക്കയുടെ ഹെലികോപ്റ്ററുകൾക്കും സൈനിക ഉപകരണങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അമേരിക്കയ്ക്ക് പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും ഇറാൻ അവകാശപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്ക ഇതിന് പ്രതികാരമായി വീണ്ടും രംഗത്തുവന്നാൽ മേഖലയിൽ അമേരിക്കയ്ക്ക് വ്യക്തമായ സ്വാധീനമുളള 100 മേഖലകൾ കണ്ടുവെച്ചിട്ടുണ്ടെന്നും റെവല്യൂഷനറി ഗാർഡിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു.