
മലപ്പുറം: മലപ്പുറത്ത് കുട്ടികളുടെ ഉൾപ്പെടെ അശ്ലീല വീഡിയോകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വിറ്റ യുവാവ് അറസ്റ്റിൽ. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സഫ്വാനെ മലപ്പുറം സൈബര്‍ ക്രൈം പൊലീസാണ് അറസ്റ്റു ചെയ്തത്.ഇയാള്‍ ടെലഗ്രാമിലൂടെയാണ് അശ്ലീല വീഡിയോകള്‍ വ്യാപകമായി വിറ്റത്.
പോക്സോ ഐടി ആക്‌ട് ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തെ കഞ്ചാവ് കേസിലും പ്രതിയാണ് സഫ്‍വാൻ. കുറ്റകൃത്യത്തില്‍ ഇയാളുമായി ബന്ധമുള്ളവരെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.


