play-sharp-fill
സർക്കാരിന്റെ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; സരിത എസ് നായർ പ്രതിയായ കേസിലെ പരാതിക്കാരന് വധഭീഷണി; കേസിലെ രണ്ടാം പ്രതി ഷാജു പൊലീസ് കസ്റ്റഡിയിൽ; ഒന്നാം പ്രതി രതീഷ് പഞ്ചായത്ത് തെര‌ഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ച്‌ സത്യപ്രതിജ്ഞയും ചെയ്തു

സർക്കാരിന്റെ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; സരിത എസ് നായർ പ്രതിയായ കേസിലെ പരാതിക്കാരന് വധഭീഷണി; കേസിലെ രണ്ടാം പ്രതി ഷാജു പൊലീസ് കസ്റ്റഡിയിൽ; ഒന്നാം പ്രതി രതീഷ് പഞ്ചായത്ത് തെര‌ഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ച്‌ സത്യപ്രതിജ്ഞയും ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങല്‍ തട്ടിയയെന്ന സരിത എസ്. നായര്‍ക്കെതിരായ തൊഴില്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന് വധഭീഷണി.

നെയ്യാറ്റിന്‍കര സ്വദേശികളായ രതീഷ്, ഷാജു എന്നിവരാണ് ജോലി വാഗ്ദനം ചെയ്തു ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയത്. ഇവർ സരിത നായരുടെ ഇടനിലക്കാരെന്നാണ് പരാതിക്കാരുടെ മൊഴിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം നഷ്ടമായ രണ്ടുപേർ നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ ഒരു പരാതിക്കാരന്റെ ഫോണിലേക്ക് വിളിച്ചാണ് കേസിലെ രണ്ടാം പ്രതിയായ ഷാജു ഭീഷണിപ്പെടുത്തിയത്. നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു.

ഫോൺ സംഭാഷണത്തിന്റെ രേഖകൾ ഉള്‍പ്പെടെയാണ് നെയ്യാറ്റികര പൊലീസിന് പരാതിക്കാരന്‍ കൈമാറിയത്. ചില‍ര്‍ ഓഫീസിൽ എത്തിയും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നുണ്ട്. കെടിഡിസി, ബെവ്ക്കോ എന്നീ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം പ്രതികള്‍ ജോലിക്ക് ഹാജരാകാനുള്ള ഉത്തരവും നല്‍കി. ഇതുമായി ഓഫീസുകളില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.

പരാതിക്കാര്‍ക്ക് ജീവന് ഭീഷണിയുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോളാണ് പുറത്തുവരുന്നത്. കേസെടുത്ത് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ ഇതേവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. പൊലീസ് അന്വേഷണം നടക്കുന്നതിടെ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി രതീഷ് പഞ്ചായത്ത് തെര‌ഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ച്‌ സത്യപ്രതിജ്ഞയും ചെയ്തു.

 

Tags :