സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച് വിൽക്കാൻ ശ്രമം; ചങ്ങനാശ്ശേരി സ്വദേശികൾ ചിങ്ങവനം പോലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

ചിങ്ങവനം: സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ചങ്ങനാശ്ശേരി മാമൂട് ഭാഗത്ത് തെങ്ങന്തറ വീട്ടിൽ നിതീഷ് (23), ചങ്ങനാശ്ശേരി പത്താമുട്ടം ഭാഗം പള്ളിയടിയിൽ വീട്ടിൽ അലൻ(24) കരിയോബി വില്ലേജിൽ എസ് പുരം ഭാഗത്ത് തട്ടാംപറമ്പിൽ വീട്ടിൽ അമൽ ടി എസ് (22) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പാത്താമുട്ടം, കപ്യാർ കവല ഭാഗത്തെ ആക്രികടയിൽ മോഷടിച്ച ബാറ്ററി വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികളെ പിടികൂടുകയുമായിരുന്നു.

ചിങ്ങവനം സ്റ്റേഷൻ എസ് എച്ച് ജിജു ടി.ആർ, എസ് ഐ അനീഷ് കുമാർ സിപിഓമാരായ സതീഷ് എസ്, സലമോൻ, മണികണ്ഠൻ, പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.