സോളാർ അഴിമതി : സരിതാ നായർക്ക് മൂന്നു വർഷം തടവ് ;മൂന്നാം പ്രതി രവിയ്ക്ക് മൂന്നു വർഷം തടവും 10000 രൂപ പിഴയും
സ്വന്തം ലേഖിക
കോയമ്പത്തൂർ: രാഷ്ട്രീയ കേരളത്തിൽ പ്രകമ്പനം സൃഷ്ടിച്ച സോളാർ അഴിമതി കേസിൽ സരിത നായർക്ക് കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിയാണ് സരിത. മൂന്നാം പ്രതിയായ രവിയ്ക്കും മൂന്ന് വർഷത്തേക്ക് തടവും 10000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കോയമ്പത്തൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ടീം സോളാർ എന്ന വിവാദ കമ്പനിയുടെ പ്രധാന വ്യാവസായിക ഇടപാടുകൾ എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു എന്ന കണ്ടത്തലിനെ തുടർന്ന്, മുഖ്യമന്ത്രിയുടെ പ്രധാന പേർസണൽ സ്റ്റാഫുകളെ ആദ്യം സസ്പൻഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് 1.9 കോടി കോഴ നൽകിയെന്ന് സോളാർ അന്വേഷണ കമ്മീഷനുമുന്നിൽ സരിത മൊഴി നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉമ്മൻചാണ്ടിയുടെ ഓഫീസിലെ ടെന്നി ജോപ്പൻ, ജിക്കു ജേക്കബ്, സലിംരാജ്, ആർ കെ എന്നിവർ ഈ വിവാദ കമ്പനിയുടെ പ്രവർത്തകരും ആയി ഒരു വർഷത്തിൽ അധികം ആയി നിരന്തരം ബന്ധം പുലർത്തിയിരുന്നതായും കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് 2013 ജൂൺ മൂന്നിനാണ് സരിത നായരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.