
സ്വന്തം ലേഖിക
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഇനി തുടര്‍നടപടികള്‍ക്കില്ലെന്ന് പരാതിക്കാരി.
ഉമ്മന്‍ചാണ്ടിയുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് തീരുമാനം. കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ കേസില്‍ സി.ബി.ഐ റിപ്പോര്‍ട്ട് തള്ളണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സോളാര്‍ പീഡന കേസില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ആറ് കേസിലും കുറ്റാരോപിതര്‍ക്ക് ക്ലീന്‍ചിറ്റ് ലഭിച്ചിരിക്കുകയാണ്. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചു എന്നുപറയുന്ന ദിവസം അദ്ദേഹം ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.