video
play-sharp-fill
സോളാര്‍ കേസ് തുറന്ന് കാണിക്കുന്നത് ഇരട്ടചങ്കന്റെ ഇരട്ടത്താപ്പ്; സിബിഐയ്‌ക്കെതിരെ കോടികള്‍ മുടക്കി സുപ്രീംകോടതിയില്‍ പോയതും അനുമതി എടുത്തുമാറ്റിയതും സംസ്ഥാന സര്‍ക്കാര്‍ ; സോളാര്‍ കേസ് സി.ബി.ഐ ഏറ്റെടുത്തില്ലെങ്കില്‍ നാണക്കേടാവുക പിണറായി സര്‍ക്കാരിന്

സോളാര്‍ കേസ് തുറന്ന് കാണിക്കുന്നത് ഇരട്ടചങ്കന്റെ ഇരട്ടത്താപ്പ്; സിബിഐയ്‌ക്കെതിരെ കോടികള്‍ മുടക്കി സുപ്രീംകോടതിയില്‍ പോയതും അനുമതി എടുത്തുമാറ്റിയതും സംസ്ഥാന സര്‍ക്കാര്‍ ; സോളാര്‍ കേസ് സി.ബി.ഐ ഏറ്റെടുത്തില്ലെങ്കില്‍ നാണക്കേടാവുക പിണറായി സര്‍ക്കാരിന്

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സോളാര്‍ പീഡന കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട് കൊടുത്തതോടെ വെളിച്ചത്ത് വരുന്നത് പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ ഇരട്ടത്താപ്പ് കൂടിയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം സോളാര്‍ കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തില്ലെങ്കില്‍ അത് നാണക്കേടാകുന്നതും പിണറായി സര്‍ക്കാരിനായിരിക്കും.

ഒരേസമയം സിബിഐ അന്വേഷണങ്ങളെ എതിര്‍ക്കുക. അതേസമയം തന്നെ സിബിഐയെ ക്ഷണിച്ചു വരുത്തുക എന്നതാണ് പല കേസുകളിലും സംസ്ഥാന സര്‍ക്കാറിന്റെ കാര്യങ്ങള്‍. സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതിനെ എതിര്‍ത്ത സര്‍ക്കാറാണ് പിറണായിയുടേത്. ഇക്കാര്യത്തില്‍ സിബിഐക്ക് നല്‍കിയ പ്രത്യേക അധികാരം എടുത്തു കളയുകും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയായിരുന്നു നടപടി. ഇതിന് പുറമെ പെരിയ ഇരട്ടക്കൊലപാതകം, ഷുഹൈബ് വധം എന്നിവ സിബിഐ അന്വേഷിക്കുന്നതിനെതിരെയും നിലപാടെടുത്തു. ഇതേ സിബിഐ തന്നെ സോളാര്‍ കേസ് അന്വേഷിക്കണമെന്ന ആവശ്യവുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാറിന്റെ നിലപാട് മാറ്റത്തെ വിമര്‍ശിച്ച് രംഗത്തുവന്നു.വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ് അന്വേഷണത്തില്‍ പുകമറ സൃഷ്ടിച്ചുവെന്നാണ് സിബിഐക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചിട്ടുള്ള പ്രധാനവാദം.

കേസ് ഏറ്റെടുക്കാന്‍ വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ ലംഘനം ആരോപിച്ചതിനെയാണ് പുകമറ സൃഷ്ടിക്കലായി സര്‍ക്കാര്‍ വ്യാഖ്യാനിക്കുന്നത്. സിബിഐ കേസുകള്‍ക്കെതിരെ കോടികള്‍ മുടക്കുന്ന സര്‍ക്കാര്‍ തന്നെയാണ് ഇപ്പോല്‍ വീണ്ടും സോളാറില്‍ സിബിഐയെ ക്ഷണിക്കുന്നതും.

അതേസമയം സംസ്ഥാന സര്‍ക്കിരിന്റെ ആവശ്യപ്രകാരം സോളാര്‍ കേസ് സിബിഐ ഏറ്റെടുക്കുമോ എന്ന് കണ്ടു തന്നെ അറിയേണ്ട അവസ്ഥയാണ്. കേസ് അന്വേഷിക്കേണ്ടി വരിക തിരുവനന്തപുരം സിബിഐ യൂണിറ്റാണ്.

സോളര്‍ കേസ് ഏറ്റെടുക്കണോ എന്ന കാര്യത്തില്‍ സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ അഭിപ്രായം നിര്‍ണായകമാകും. ടൈറ്റാനിയം കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം പഴ്സനേല്‍ മന്ത്രാലയം കഴിഞ്ഞ വര്‍ഷം തള്ളിയത് ഏജന്‍സിയുടെ കൊച്ചി യൂണിറ്റില്‍ നിന്നുള്ള മറുപടിയുടെ അടിസ്ഥാനത്തിലാണ്. പത്തനംതിട്ടയിലെ പോപ്പുലര്‍ ഫിനാന്‍സ് പണം തട്ടിപ്പു കേസ് ഏറ്റെടുത്ത സിബിഐ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്.

സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്ന് പരാതിക്കാര്‍ ആരോപിക്കുന്നത് ഉള്‍പ്പടെയുള്ള കേസുകളിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാറുള്ളത്. ഷുക്കൂര്‍ വധക്കേസ്, പെരിയ ഇരട്ടക്കൊലപാതകം തുടങ്ങിയവ സിബിഐ അന്വേഷിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. പെരിയ കേസില്‍ സിബിഐ അന്വേഷണത്തിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി, ഷുക്കൂര്‍ വധക്കേസ് അന്വേഷണത്തിനെതിരെയുള്ള സര്‍ക്കാര്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

സോളര്‍ കേസ് അന്വേഷിക്കാന്‍ തീരുമാനിച്ചാലും തുടര്‍നടപടിയെടുക്കേണ്ടത് തിരുവനന്തപുരം യൂണിറ്റാണ്. ഗൗരവമുള്ള കേസുകള്‍ അന്വേഷിക്കാന്‍പോലും വേണ്ടത്ര ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തില്ല. ഇതും കേസ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതില്‍ നിര്‍ണ്ണായകമാകും.