video
play-sharp-fill

വേഗത്തില്‍ നടപടി; സോഹേനി റോയിക്ക് ഇനി ഇന്ത്യയിൽ തന്നെ കഴിയാം; പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ബിതൻ അധികാരിയുടെ ഭാര്യക്ക് ഇന്ത്യൻ പൗരത്വം അനുവദിച്ചു

വേഗത്തില്‍ നടപടി; സോഹേനി റോയിക്ക് ഇനി ഇന്ത്യയിൽ തന്നെ കഴിയാം; പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ബിതൻ അധികാരിയുടെ ഭാര്യക്ക് ഇന്ത്യൻ പൗരത്വം അനുവദിച്ചു

Spread the love

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊല്‍ക്കത്ത സ്വദേശി ബിതൻ അധികാരിയുടെ ഭാര്യ ബംഗ്ലാദേശ് സ്വദേശിയായ സോഹേനി റോയിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യൻ പൗരത്വം അനുവദിച്ചു.

ഭർത്താവിന്റെ മരണ ശേഷം സോഹേനിയുടെ പൗരത്വത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ കുടുംബം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ വേഗത്തില്‍ നടപടി സീകരിച്ചത്.

ബംഗ്ലാദേശിലെ നാരായണ്‍ഗഞ്ചിലാണ് സോഹേനിയുടെ ജനനം. 1997 ജനുവരിയിലാണ് ഇവർ ഇന്ത്യയിലെത്തിയത്.
ബിതൻ അധികാരിയുമായുള്ള വിവാഹത്തിന് മുൻപ് തന്നെ ഇന്ത്യൻ പൗരത്വത്തിന് സോഹേനി അപേക്ഷിച്ചിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കയിലെ ഫ്ലോറിഡയില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു ബിതൻ. ഏപ്രില്‍ 22നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ ബംഗാളില്‍ നിന്നുള്ള മൂന്നുപേരാണ് കൊല്ലപ്പെട്ടത്.