മതവിദ്വേഷം സോഷ്യൽ മീഡിയയിൽ: മലയാളി ഹൈപ്പർ മാർക്കറ്റ് ജീവനക്കാരന് പണി പോയി: പൗരത്വത്തിൽ പണി പോയ ആദ്യ പ്രവാസി
സ്വന്തം ലേഖകൻ
കൊച്ചി: രാജ്യമെമ്പാടും പൗരത്വ വിഷയത്തിൽ കടുത്ത പ്രതിഷേധം അലയടിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പ്രതിഷേധം ശക്തമായി ഉയരുകയാണ്. ഇതിനിടെയാണ് സാമുഹ്യ മാധ്യമങ്ങളിൽ വർഗീയ പ്രചാരണവുമായി ഒരു സംഘം രംഗത്ത് എത്തിയിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ മതവിദേഷ കമന്റ് പോസ്റ്റു ചെയ്ത ജീവനക്കാരനാണ് ഇപ്പോൾ പണി കിട്ടിയത്. ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് ലുലു ഗ്രൂപ്പ് ശക്തമായ നടപടി എടുത്തത്. ഷാര്‍ജയിലെ മൈസലൂണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണന്‍ പനയമ്പള്ളിയെയാണ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടതെന്ന് ലുലു അധികൃതര്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുരുഷന്മാരുടെ സെക്ഷനില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ‘ഉണ്ണി പുതിയേടത്ത്’ എന്ന പേരുള്ള അക്കൗണ്ടാണ് ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ ഉപയോഗിച്ചിരുന്നത്. ഇത്തരം പെരുമാറ്റങ്ങള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്നും ലുലു അധികൃതര്‍ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിന് കീഴെയാണ് ഉണ്ണികൃഷ്ണന്‍ അപകീര്‍ത്തികരമായ കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കമന്റ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും നിരവധി ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
തേർഡ് ഐ ന്യൂസിൻ്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JV0Me0BojDfD2olHYSgpXI